Friday, September 25, 2026

സത്യം ജയിക്കും : കുമ്മനം രാജശേഖരൻ (വീഡിയോ കാണാം)

തിരുവനന്തപുരം: എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ ഒരു മണിക്കൂര്‍ ക്യൂ നിന്ന് വോട്ടു രേഖപ്പെടുത്തി. ഫോര്‍ട്ട് ഹെസ്‌ക്കൂളിലായിരുന്നു കുമ്മനത്തിന് വോട്ട്. ഈ പോരാട്ടത്തിൽ സത്യം ജയിക്കുമെന്നും അടിസ്ഥാനരഹിതമായ പ്രചരണങ്ങൾക്കു സ്ഥാനമില്ലെന്നും കുമ്മനം മാധ്യമപ്രവർത്തകരോട് പറഞ്ഞു

മുതിര്‍ന്ന പൗരന്‍ എന്ന നിലയില്‍ ക്യൂ നില്‍ക്കാതെ പരമേശ്വര്‍ജിക്ക് വോട്ടു ചെയ്യാമെന്ന് കൂടെയുള്ളവര്‍ അറിയിച്ചു. ക്യൂവില്‍ നില്‍ക്കുകയായിരുന്ന കുമ്മനത്തിന്റെ അടുത്തെത്തി വാരി പുണര്‍ന്ന ശേഷമാണ് പി പരമേശ്വരന്‍ പോളിംഗ് ബൂത്തിലേക്ക് കയറിയത്.കുമ്മനം എത്തി ക്യൂവില്‍ നില്‍ക്കവേ പത്മഭൂഷന്‍ പി പരമേശ്വരനും വോട്ടു ചെയ്യാനെത്തി.

നീണ്ട ക്യൂവില്‍നിന്ന കുമ്മനത്തെ മുന്നിലേക്ക് കയറ്റി നിര്‍ത്താന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ബുത്തിനുള്ളിലേക്ക് കയറുന്നതിന് തൊട്ടുമുന്‍പ് ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം പൂജാരി മീന്‍മണി വാസുദേവന്റെ 80 വയസ്സുകഴിഞ്ഞ അമ്മ കെ ഗൗരി അന്തര്‍ജനം കുമ്മനത്തെ തലയില്‍ കരങ്ങള്‍ വെച്ച് അനുഗ്രഹിച്ചു.

Related Articles

Latest Articles