Thursday, January 1, 2026

ഇടുക്കി ചെറുതോണി പുഴയിൽ കോളജ് വിദ്യാർഥി മുങ്ങിമരിച്ചു; മൃതദേഹം ഇടുക്കി മെഡിക്കൽ കോളജ് മോർച്ചറിയിൽ

ഇടുക്കി: ചെറുതോണി പുഴയിൽ കോളജ് വിദ്യാർഥി മുങ്ങിമരിച്ചു. പത്തനംതിട്ട റാന്നി അത്തിക്കയം സ്വദേശി അഭിജിത്താണ് (20) മരണപ്പെട്ടത്. മുരിക്കാശേരി രാജമുടി മാർസ്‌ലീവ കോളജിലെ മൂന്നാം വർഷം ബിരുദ വിദ്യാർത്ഥിയാണ് മുങ്ങിമരിച്ചത്.

സുഹൃത്തുക്കൾക്കൊപ്പം പുഴ കാണാനായി എത്തിയപ്പോഴാണ് അപകടം ഉണ്ടായത്. മൃതദേഹം ഇടുക്കി മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Related Articles

Latest Articles