Saturday, December 13, 2025

ഓൺലൈൻ ക്ലാസ് അവസാനിച്ചു: സംസ്ഥാനത്ത് കോളജുകൾ തുറക്കുന്നു; ക്ലാസുകൾ കോവിഡ് മാനദണ്ഡം പാലിച്ച്

സംസ്ഥാനത്തെ കോളജുകൾ ഇന്ന് പൂർണമായി തുറക്കുന്നു. ഒന്ന്, രണ്ടു വർഷ ഡിഗ്രി ക്ലാസുകളും ഒന്നാംവർഷ ബിരുദാനന്തര ക്ലാസുകളും ഇന്നാരംഭിക്കും. എൻജിനീയറിങ് കോളജും പൂർണമായി തുറക്കും. ഒന്നര വർഷത്തിലേറെ നീണ്ട ഇടവേളയ്ക്കുശേഷമാണ് കോളജുകളിൽ ഇന്ന് മുതൽ പൂർണതോതിൽ അധ്യയനം തുടങ്ങുന്നത്.

അതേസമയം 18ന് തുടങ്ങേണ്ടിയിരുന്ന ക്ലാസുകൾ മഴക്കെടുതി മൂലം നീട്ടിവയ്ക്കുകയായിരുന്നു. ഡിഗ്രി, പി.ജി അവസാനവർഷ ക്ലാസുകൾ നേരത്തെ തുടങ്ങിയിരുന്നു. കോളജുകളിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു പറഞ്ഞു. ഇനി മുതൽ ഓൺലൈൻ ക്ലാസ് ഉണ്ടാകില്ല.

കൂടാതെ നവംബർ ഒന്ന് മുതൽ സ്കൂളുകൾ കൂടി തുറക്കുന്നതോടെ കോവിഡിനു മുൻപുള്ള സ്ഥിതിയിലേക്ക് വിദ്യാഭ്യാസമേഖലയെ എത്തിക്കാമെന്നാണ് കരുതുന്നത്. സ്കൂൾ തുറക്കുന്നതിനുള്ള നടപടികൾ 27 ന് അകം പൂർത്തിയാക്കണമെന്നു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധികൃതർക്കു നിർദേശം നൽകി.

Related Articles

Latest Articles