2022-ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണം കഴിഞ്ഞ ദിവസം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്നിരുന്നു. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനും സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനുമടക്കമുള്ള മന്ത്രിമാർ പങ്കെടുത്ത ചടങ്ങ് വിവാദത്തിലാണ് കലാശിച്ചത്. പെൺ പ്രതിമ തന്ന് തങ്ങളെ പ്രലോഭിപ്പിക്കരുത് എന്ന സ്ത്രീവിരുദ്ധ പരാമർശം നടൻ അലൻസിയർ നടത്തിയത് വൻ വിവാദമാണ് സൃഷ്ടിച്ചത്. നടനെ തിരുത്താൻ വേദിയിൽ ഉണ്ടായിരുന്ന മന്ത്രിമാരും തയ്യാറായിരുന്നില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. എന്നാൽ, ഇപ്പോഴിതാ പുരസ്കാര വിതരണ ചടങ്ങിൽ നിന്നുള്ള മറ്റൊരു വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിൽ പ്രസംഗിക്കുമ്പോൾ സദസ്സിൽ എഴുന്നേറ്റ് നിൽക്കുന്ന നടൻ ഭീമൻ രഘുവിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
കണ്ടല്ലോ…മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചു തീരുന്നതുവരെ നടൻ ഭീമൻ രഖു ഒരേ നിൽപ്പായിരുന്നു. അതേസമയം, സദസ്സിൽ ഇരിക്കുന്ന മറ്റ് നടന്മാർ ഇതുകണ്ട് ചിരിക്കുന്നതും വിഡിയോയിൽ കാണാം. നിരവധി പേരാണ് വീഡിയോ വൈറലായതിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തുന്നത്. അടുത്ത ഇലക്ഷനിൽ ഒരു സീറ്റ് കിട്ടാൻ വേണ്ടി ചെയ്യുന്ന പെടാപാട് എന്നാണ് ഒരാൾ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ലാസ്റ്റ് മുഖ്യൻ വിളിച്ചു OUTSTANDING പേഴ്സണാലിറ്റി അവാർഡ് നല്കിയത്രെ എന്നാണ് മറ്റൊരു കമന്റ്. അടിമകൾ അങ്ങനാണ്….ഇരിക്കാറില്ല, നിപ്പയേക്കാൾ കൂടിയ രാഷ്ട്രീയ വൈറസ് ബാധിച്ചവൻ, ചക്കരക്കുടം കാത്തു കിടക്കുന്നവർ, എന്നിങ്ങനെ കമന്റുകൾ നീളുകയാണ്.
വിശ്വപ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് എത്തുന്ന ലക്ഷക്കണക്കിന് വിശ്വാസികൾക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും കൂടാതെ ദർശനവും പൊങ്കാല സമർപ്പണവും…
ഫിലിപ്പീൻസിലെ മനിലയിൽ നടന്ന നിർണ്ണായകമായ ക്വാഡ് ഉച്ചകോടിക്കിടെ ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അതിശക്തനായ ഭരണാധികാരിയെന്ന് വിശേഷിപ്പിച്ച് ഡൊണാൾഡ് ട്രംപ്…
മണ്ഡലകാല തീർത്ഥാടനത്തിന് ഭക്തിസാന്ദ്രമായ തുടക്കമായതോടെ, ശബരിമല സന്നിധാനത്തെ അന്നദാന മണ്ഡപത്തിൽ എത്തുന്ന അയ്യപ്പഭക്തർക്കായി തനത് കേരളീയ സദ്യ വിളമ്പുന്ന പുതിയ…
ബംഗ്ലാദേശിലെ കലുഷിതമായ രാഷ്ട്രീയ അന്തരീക്ഷം രാജ്യത്തിന്റെ അതിരുകൾക്കും അപ്പുറത്തേക്ക് പടരുന്നതിന്റെ ഞെട്ടിക്കുന്ന കാഴ്ചകളാണ് ലണ്ടനിൽ നിന്ന് പുറത്തുവരുന്നത്. നാഷണൽ സിറ്റിസൺ…
ഐപിഎല്ലിലെ ചെന്നൈ സൂപ്പർ കിങ്സിന്റെ ചരിത്രത്തിൽ നിർണായക അധ്യായങ്ങൾ എഴുതിച്ചേർത്ത എം.എസ്. ധോണി ഇനി പുതിയ റോളിലേക്ക്. താരമെന്ന നിലയിൽ…
തിരുവനന്തപുരം : ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് നിലയ്ക്കൽ–പമ്പ റൂട്ടിൽ കെ.എസ്.ആർ.ടി.സി. ഈടാക്കുന്ന അധിക യാത്രാനിരക്ക് കുറയ്ക്കണമെന്ന് ബിജെപി സംസ്ഥാന…