Monday, May 20, 2024
spot_img

വരണം, വരണം മുഖ്യമന്ത്രി ; ഞാൻ ഇവിടെ കട്ടയ്ക്കുണ്ട്, തുടങ്ങിക്കോ !

2022-ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം കഴിഞ്ഞ ദിവസം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്നിരുന്നു. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനുമടക്കമുള്ള മന്ത്രിമാർ പങ്കെടുത്ത ചടങ്ങ് വിവാദത്തിലാണ് കലാശിച്ചത്. പെൺ പ്രതിമ തന്ന് തങ്ങളെ പ്രലോഭിപ്പിക്കരുത് എന്ന സ്ത്രീവിരുദ്ധ പരാമർശം നടൻ അലൻസിയർ നടത്തിയത് വൻ വിവാദമാണ് സൃഷ്ടിച്ചത്. നടനെ തിരുത്താൻ വേദിയിൽ ഉണ്ടായിരുന്ന മന്ത്രിമാരും തയ്യാറായിരുന്നില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. എന്നാൽ, ഇപ്പോഴിതാ പുരസ്‌കാര വിതരണ ചടങ്ങിൽ നിന്നുള്ള മറ്റൊരു വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിൽ പ്രസം​ഗിക്കുമ്പോൾ സദസ്സിൽ എഴുന്നേറ്റ് നിൽക്കുന്ന നടൻ ഭീമൻ രഘുവിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

കണ്ടല്ലോ…മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചു തീരുന്നതുവരെ നടൻ ഭീമൻ രഖു ഒരേ നിൽപ്പായിരുന്നു. അതേസമയം, സദസ്സിൽ ഇരിക്കുന്ന മറ്റ് നടന്മാർ ഇതുകണ്ട് ചിരിക്കുന്നതും വിഡിയോയിൽ കാണാം. നിരവധി പേരാണ് വീഡിയോ വൈറലായതിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തുന്നത്. അടുത്ത ഇലക്ഷനിൽ ഒരു സീറ്റ് കിട്ടാൻ വേണ്ടി ചെയ്യുന്ന പെടാപാട് എന്നാണ് ഒരാൾ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ലാസ്റ്റ് മുഖ്യൻ വിളിച്ചു OUTSTANDING പേഴ്സണാലിറ്റി അവാർഡ് നല്കിയത്രെ എന്നാണ് മറ്റൊരു കമന്റ്. അടിമകൾ അങ്ങനാണ്….ഇരിക്കാറില്ല, നിപ്പയേക്കാൾ കൂടിയ രാഷ്ട്രീയ വൈറസ് ബാധിച്ചവൻ, ചക്കരക്കുടം കാത്തു കിടക്കുന്നവർ, എന്നിങ്ങനെ കമന്റുകൾ നീളുകയാണ്.

Related Articles

Latest Articles