Wednesday, December 24, 2025

ഒഡീഷയിൽ വൻ ആയുധവേട്ട; കമ്മ്യൂണിസ്റ്റ് ഭീകരരുടേതെന്ന് കണ്ടെത്തൽ; പിടിച്ചെടുത്തത് ഐഇഡി ഉൾപ്പെടെയുള്ള മാരകമായ സ്‌ഫോടക വസ്തുക്കൾ

ഭുവനേശ്വർ: ഒഡീഷയിൽ വൻ ആയുധവേട്ട (Weapons Seized In Odisha). ഒഡീഷ-ആന്ധ്രാ അതിർത്തി പ്രദേശത്ത് നിന്നാണ് ആയുധങ്ങൾ കണ്ടെടുത്തത്. ഇത് കമ്മ്യൂണിസ്റ്റ് ഭീകരരുടേതെന്നാണ് വിലയിരുത്തൽ. സ്പെഷ്യൽ ഓപ്പറേറ്റിംഗ് ഗ്രൂപ്പും ജില്ലാ വോളണ്ടറി ഫോഴ്സും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ആയുധ ശേഖരം പിടിച്ചെടുത്തത്.

അതേസമയം ഐഇഡി ഉൾപ്പെടെ മാരകമായ സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. നാടൻ തോക്ക്, 0.5 കിലോഗ്രാമിന്റെ ടിഫിൻ ഐഇഡി, പ്രഷർ ഐഇഡി, തകർന്ന മൂന്ന് നാടൻ പിസ്റ്റലുകൾ, രണ്ട് ഡിറ്റണേറ്ററുകൾ, മൂന്ന് ബാനറുകൾ എന്നിവ ഉൾപ്പെടെയാണ് കണ്ടെത്തിയത്. ഇതോടെ മേഖലയിൽ കനത്ത ജാഗ്രതയിലാണ് പോലീസ്. ആക്രമണത്തിനോ മറ്റോ ഭീകരർ പദ്ധതിയിട്ടിരുന്നോ എന്നതുൾപ്പെടെ പരിശോധിച്ചുവരികയാണ്

Related Articles

Latest Articles