Monday, May 20, 2024
spot_img

സ്വകാര്യ ആവശ്യത്തിനായി ജനറൽ ആശുപത്രിയിൽ നിന്ന് സർക്കാർ ഡോക്ടറെ വിളിച്ചു വരുത്തി; തിരുവനന്തപുരം ജില്ലാ കളക്ടർക്കെതിരെ പരാതി; മാന്യമായി പെരുമാറിയില്ലെങ്കിൽ ശക്തമായി പ്രതിഷേധിക്കുമെന്ന് കെ ജി എം ഒ

തിരുവനന്തപുരം: സ്വകാര്യ ആവശ്യത്തിനായി സർക്കാർ ഡോക്ടറെ കളക്ടർ വിളിച്ചു വരുത്തിയതായി പരാതി. തിരുവനന്തപുരം കളക്ടർ ജെറോമിക് ജോർജിനെതിരെയാണ് പരാതി ഉയർന്നത്. കളക്ടറുടെ ജീവനക്കാർ അടിയന്തിരമായി ഒരു സർക്കാർ ഡോക്ടറെ വിട്ടുതരാൻ ഡി എം ഒ യോട് നിർദ്ദേശിക്കുകയായിരുന്നു. ഡി എം ഒ ജനറൽ ആശുപത്രി സൂപ്രണ്ടിനെ കാര്യം അറിയിക്കുകയും സൂപ്രണ്ടിന്റെ നിർദ്ദേശപ്രകാരം ഡ്യൂട്ടി സർജൻ കളക്ടറുടെ വസതിയിലെതികയുമായിരുന്നു. അപ്പോഴാണ് കളക്ടറുടെ നഖത്തിനെ ബാധിച്ച ഒരു അസുഖത്തിന്റെ ചികിത്സയ്ക്കാൻ തന്നെ വിളിപ്പിച്ചതെന്ന് ഡോക്ടർക്ക് ബോധ്യപ്പെടുന്നത്.

കളക്ടറുടെ നടപടി നഗ്നമായ അധികാര ദുർവിനിയോഗമാണെന്ന് ആരോപിച്ച് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ ജി എം ഒ രംഗത്ത് വന്നിട്ടുണ്ട്. സ്വകാര്യ ആവശ്യത്തിനായി ഡ്യൂട്ടിയിൽ നല്ല തിരക്കുള്ള ഡോക്ടറെ വസതിയിൽ വിളിച്ചുവരുത്തിയ നടപടി പ്രതിഷേധാർഹമാണെന്നും മാന്യമായി പെരുമാറിയില്ലെങ്കിൽ ശക്തമായി പ്രതിഷേധിക്കുമെന്നും കെ ജി എം ഒ വ്യക്തമാക്കി.

Related Articles

Latest Articles