Kerala

കോവിഡ് ഉണ്ടെന്ന് കരുതി രോഗബാധ ഇല്ലാത്തയാളെ ചികിത്സിച്ചു; അതും ആരോഗ്യമന്ത്രിയുടെ മണ്ഡലത്തിൽ; ഒടുവിൽ സംഭവിച്ചത് ഇങ്ങനെ…

പത്തനംതിട്ട: പത്തനംതിട്ടയിൽ കോവിഡ് ഉണ്ടെന്ന് കരുതി രോഗബാധ ഇല്ലാത്തയാളെ ചികിത്സിച്ചതായി പരാതി. പത്തനംതിട്ട മെഴുവേലി പഞ്ചായത്ത് 13ാം വാര്‍ഡിലാണ് സംഭവം. രോഗബാധ ഇല്ലാത്ത തൊഴിലുറപ്പ് തൊഴിലാളി രാജുവിനെയാണ് രണ്ടു ദിവസം കോവിഡ് കെയര്‍ സെന്ററില്‍ ചികിത്സിച്ചതായി പരാതി ഉയർന്നിരിക്കുന്നത്. ഇയാൾ തന്നെയാണ് ഇതുസംബന്ധിച്ച് പരാതി നൽകിയതും.

ഈ മാസം 16ന് ഇലവുംതിട്ടയിലെ കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച രാജുവിനെ ഇന്നലെ വൈകുന്നേരമാണ് വിട്ടയച്ചത്. എന്നാൽ ആര്‍ടിപിസിആര്‍ ഫലം വിലയിരുത്തിയത്തില്‍ സംഭവിച്ച പിഴവാണ് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയതെന്നാണ് സംഭവത്തില്‍ ആശാ പ്രവര്‍ത്തകരുടെ വിശദീകരണം. ഇന്നലെ വൈകുന്നേരമാണ് ഫലം തെറ്റാണെന്ന് പറഞ്ഞ് രാജുവിനെ വീട്ടിലേക്ക് അയച്ചത്.

കഴിഞ്ഞ മൂന്ന് ദിവസമായി രാജു കോവിഡ് പോസിറ്റീവ്‌ ആയ ആളുകളുടെ കൂടെയായിരുന്നു. ഇയാള്‍ നിലവില്‍ വീട്ടില്‍ ക്വാറന്റൈനിലാണ്. സമാനമായ രീതിയില്‍ മൂന്നുപേരെ കൂടി തെറ്റായ ഫലത്തിന്റെ പേരില്‍ ക്വാറന്റൈനിലാക്കിയിരുന്നു. അതേസമയം ആരോഗ്യ മന്ത്രിയുടെ മണ്ഡലത്തില്‍ തന്നെ ഉള്‍പ്പെട്ട പ്രദേശമാണ് മെഴുവേലി. സംഭവത്തിൽ കനത്ത വിമർശനം പല ഭാഗത്തുനിന്നും ഉയരുന്നുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

admin

Recent Posts

“ഇൻഡി മുന്നണി അധികാരത്തിൽ വന്നാൽ അവർ രാമക്ഷേത്രം ബുൾഡോസർ ഉപയോഗിച്ച് തകർക്കും !”- ബരാബങ്കിയിലെ തെരഞ്ഞെടുപ്പു റാലിയിൽ പ്രതിപക്ഷ മുന്നണിയെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ലക്നൗ : സമാജ്‌വാദി പാർട്ടിയും കോൺഗ്രസും ഉൾപ്പെട്ട ഇൻഡി മുന്നണി അധികാരത്തിൽ വന്നാൽ അവർ രാമക്ഷേത്രം ബുൾഡോസർ ഉപയോഗിച്ച് തകർക്കുമെന്ന്പ്രധാനമന്ത്രി…

3 mins ago

കെജ്‌രിവാളിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ | nirmala sitharaman

കെജ്‌രിവാളിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ | nirmala sitharaman

10 mins ago

പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ യോഗ്യനല്ല ! ജോൺ മുണ്ടക്കയത്തിൻ്റെ വെളിപ്പെടുത്തൽ സിപിഐഎം- കോൺഗ്രസ് ഒത്തുതീർപ്പ് രാഷ്ട്രീയത്തിൻ്റെ തെളിവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ

സോളാർ കേസ് സിപിഎം, കോൺഗ്രസിന് വേണ്ടി ഒത്തുതീർപ്പാക്കിയെന്ന ജോൺ മുണ്ടക്കയത്തിൻ്റെ വെളിപ്പെടുത്തൽ സംസ്ഥാനത്തെ ഒത്തുതീർപ്പ് രാഷ്ട്രീയത്തിൻ്റെ തെളിവാണെന്ന് ബിജെപി സംസ്ഥാന…

15 mins ago

മുത്തലാഖിന് ഇരയായ യുവതി ഹിന്ദുമതത്തിലേക്ക് !മഥുരയിൽ റുബീനയും പ്രമോദും ഒന്നായി

മുത്തലാഖിന് ഇരയായ യുവതി ഹിന്ദു മതം സ്വീകരിച്ചു. മഥുര വൃന്ദാവനവാസിയായ റുബീനയാണ് ഹിന്ദു യുവാവിനെ വിവാഹം കഴിച്ച് സനാതനധർമ്മം സ്വീകരിച്ചത്…

38 mins ago

പന്തീരങ്കാവ് ഗാര്‍ഹിക പീഡനം: പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റില്‍

കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുല്‍ പി ഗോപാലിന്റെ സുഹൃത്ത് രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാഹുലിനെ രാജ്യം…

2 hours ago

മേയറുടെ ഡിഗ്രി പരീക്ഷയിലെ മാർക്ക് ഇതാ…കണക്ക് – പൂജ്യം, മലയാളം – 7 ബാക്കി കേൾക്കുക…

ഇംഗ്ലീഷ് അറിയാത്ത വിദ്യാഭ്യാസമന്ത്രിക്ക് LLB എടുക്കാമെങ്കിൽ കണക്കിന് പൂജ്യം വാങ്ങിയ മേയർക്കും IPS എടുക്കാം ; അല്ല പിന്നെ !!

2 hours ago