Sunday, May 26, 2024
spot_img

കോവിഡ് നിയന്ത്രണത്തിലെ ബക്രീദ്‌ ഇളവുകൾ കേരളം പിൻവലിച്ചില്ലെങ്കിൽ സുപ്രീം കോടതിയെ സമീപിക്കും; സ്വരം കടുപ്പിച്ച് ഐ എം എ

തിരുവനന്തപുരം: കേരളത്തിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐഎംഎ). ബക്രീദ് പ്രമാണിച്ച് ലോക്ഡൗണ്‍ ഇളവുകള്‍ നല്‍കിയതില്‍ സര്‍ക്കാര്‍ തീരുമാനം തെറ്റാണെന്നും, അത് പിന്‍വലിക്കണമെന്നും അതല്ലെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും ഐഎംഎ മുന്നറിയിപ്പ് നല്‍കി.

കേരളമെടുത്ത അനാവശ്യ തീരുമാനം ദൗര്‍ഭാഗ്യകരമാണ്. ഇളവുകള്‍ നല്‍കുന്ന ഉത്തരവ് പിന്‍വലിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. ഐഎംഎ പുറത്തിറക്കിയ പ്രസ്താവനയിലാണ് പ്രസ്താവനയിലാണ് സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്.

കഴിഞ്ഞ ദിവസമാണ് ബക്രീദിനോട് അനുബന്ധിച്ച് സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്. ഉത്തരേന്ത്ര്യന്‍ സംസ്ഥാനങ്ങള്‍ തീര്‍ത്ഥാടന യാത്രകള്‍ മാറ്റിവെച്ചു എന്നതും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മൂന്ന് ദിവസം കടകള്‍ ഉള്‍പ്പെടെ തുടര്‍ച്ചയായി തുറക്കാനാണ് അനുമതി നല്‍കിയത്. ട്രിപ്പിള്‍ ലോക്ഡൗണ്‍ ഉൾപ്രദേശങ്ങളില്‍തിങ്കളാഴ്ച കടകള്‍ തുറക്കാനും അനുമതി നല്‍കിയിട്ടുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles