Saturday, May 18, 2024
spot_img

ഐസിയുവില്‍ അങ്ങനെയൊരു രോഗി ഇല്ലെന്ന് ആശുപത്രി: മരിച്ച വിവരം ബന്ധുക്കളെ അറിയിച്ചത് രണ്ടാം ദിവസം; ആലപ്പുഴ മെഡിക്കൽ കോളേജിനെതിരെ പരാതി

ആലപ്പുഴ: കോവി‍ഡ‍് ബാധിതനായി മെഡിക്കൽ കോളജില്‍ പ്രവേശിപ്പിച്ച ഹരിപ്പാട് സ്വദേശി ദേവദാസ് മരിച്ച വിവരം ബന്ധുക്കളെ അറിയിച്ചത് രണ്ടാം ദിവസമെന്ന് പരാതി. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിക്ക് എതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. ആശുപത്രിയില്‍ ഉണ്ടായിരുന്നിട്ടും തന്നെ അറിയിച്ചില്ലെന്നു ദേവദാസിന്റെ ഭാര്യ രാജമ്മ പറഞ്ഞു.

വിവരങ്ങളറിയാന്‍ ഐസിയുവില്‍ വിളിച്ചപ്പോള്‍ ആരും ഫോണ്‍ എടുത്തില്ല. എന്നാൽ രാവിലെ ഐസിയുവില്‍ നേരിട്ട് ചെന്നപ്പോള്‍ രണ്ടുദിവസം മുന്‍പ് മരിച്ചെന്നും മൃതദേഹം മോര്‍ച്ചറിയില്‍ ഉണ്ടെന്നും ജീവനക്കാര്‍ പറഞ്ഞതായി രാജമ്മ പരാതിപ്പെട്ടു. കൊല്ലത്തുനിന്ന് ഹരിപ്പാടെത്തി വാടകയ്ക്കു താമസിക്കുന്ന ദേവദാസ് 6 ദിവസം മുൻപാണു ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സയ്ക്കെത്തുന്നത്. ചികിത്സയിലിരിക്കെയാണ് കോവിഡ് സ്ഥിരീകരിച്ചത്.

സംഭവത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ വാദം. മരണ വിവരം ബന്ധുക്കളെ അറിയിക്കാന്‍ വിളിച്ചിരുന്നുവെന്നും എന്നാല്‍ തുടര്‍ച്ചയായി വിളിച്ചിട്ടും കിട്ടിയില്ലെന്നുമാണ് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം. എന്നാല്‍ രണ്ടു ദിവസമായിട്ടും നേരിട്ടറിയിക്കാന്‍ ശ്രമിക്കാത്തതിന്റെ കാരണം വിശദീകരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles