Kerala

പാലക്കാട്ട് പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ പഞ്ഞി മറന്നുവച്ചുവെന്ന് പരാതി; പുറത്ത് വന്നത് 50 ഗ്രാമോളം ഭാരംവരുന്ന പഞ്ഞിക്കെട്ട് ! ആശുപത്രിക്കെതിരെ പരാതി

പ്രസവ ശസ്ത്രക്രിയക്കിടെ കത്രിക മറന്നുവെച്ച സംഭവവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഒടുങ്ങുന്നതിന് മുന്നേ പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റില്‍ പഞ്ഞി മറന്നുവച്ചെന്നു പരാതി. സ്വകാര്യ ആശുപത്രിക്കെതിരെയാണ് പരാതിയുമായി എടത്തറ സ്വദേശി ഷബാന രംഗത്ത് വന്നിരിക്കുന്നത്. കഠിനമായ വയറുവേദനയെ തുടര്‍ന്ന് ശുചിമുറിയില്‍ പോയപ്പോള്‍ പഞ്ഞിക്കെട്ട് പുറത്തുവന്നുവെന്നും യുവതി പരാതിയില്‍ വ്യക്തമാക്കുന്നു.

ഈ മാസം ഒൻപതാം തീയതിയാണ് ഷബാനയെ പ്രസവ ചികിത്സ‌യ്ക്കായി പാലക്കാട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തൊട്ടടുത്ത ദിവസം തന്നെ ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. ശേഷം 12 തീയതി ഷബാനയും കുഞ്ഞും ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് മടങ്ങി. ഈ സമയത്തെല്ലാം തനിക്ക് കഠിനമായ വയറുവേദന ഉണ്ടായിരുന്നു എന്നാണ് ഷബാനയുടെ പരാതി.

ഇന്നു രാവിലെ ശുചിമുറിയിൽ പോയപ്പോഴാണ് ഏതാണ്ട് 50 ഗ്രാമോളം ഭാരംവരുന്ന പഞ്ഞിക്കെട്ട് പുറത്തുവന്നത്. പ്രസവ ശസ്ത്രക്രിയാ നടത്തിയ സമയത്ത് ഡോക്ടർമാർ വയറ്റിനുള്ളിൽ മറന്നുവച്ച പഞ്ഞിക്കെട്ടാണ് ഇന്ന് പുറത്ത് വന്നതെന്നാണ് ഷബാനയുടെ പരാതിയിൽ പറയുന്നത്. വിഷയത്തിൽ ആരോഗ്യമന്ത്രിക്കും പൊലീസിനും ഷബാന പരാതി നൽകി. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

B4 Admin

Recent Posts

ജോർദാനിലെ പള്ളിക്കുനേരെ ഭീകരാക്രമണം! ലക്ഷ്യം രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കലോ?

ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…

16 hours ago

സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ചു : ശിവഗിരി മഠം ട്രസ്റ്റ് അംഗത്തിന് ആർഎസ്എസ് ഭാരവാഹികളുടെ ആശംസകൾ

ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…

17 hours ago

പാകിസ്ഥാനിൽ വീണ്ടും അജ്ഞാതവേട്ട, ലഷ്കർ ക്യാമ്പിൽ മരണഭീതി! അടുത്തത് ആര്?

പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…

2 days ago

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിക്ക് ആദരമർപ്പിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

ആചാര്യശ്രീ ദുബായിൽ. കുഞ്ഞുപ്രതിഭകളാൽ സമ്പന്നമായ സാരസ്വതയജ്ഞത്തിലും വിദ്യാരംഭം ചടങ്ങിലും പങ്കെടുത്തു

ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…

2 days ago

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

5 days ago