Saturday, January 10, 2026

പാറശ്ശാല താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്ടറെ അസഭ്യം പറഞ്ഞതായി പരാതി;അന്വേഷണം ആരംഭിച്ച് പോലീസ്

തിരുവനന്തപുരം: പാറശ്ശാല താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്ടറെ അസഭ്യം പറഞ്ഞതായി പരാതി.
അത്യാഹിത വിഭാഗത്തിൽ ചികിത്സയ്ക്കെത്തിയ കുട്ടിയുടെ അമ്മയ്ക്കും കൂടെ വന്ന ചെറുപ്പക്കാർക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്.

കുട്ടിയെ പരിശോധിച്ചതിന് പിന്നാലെ ഇവർ നഴ്സുമാരോട് തട്ടിക്കയറുകയായിരുന്നുവെന്നാണ് ഡോക്ടറുടെ പരാതി. മറ്റൊരാളെ വീഡിയോ കോളിൽ വിളിച്ചതിന് ശേഷം ഇയാ‌ളും ഡോക്ടറെ അസഭ്യം പറഞ്ഞതായും പരാതിയിൽ പറയുന്നു. ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിൽ പാറശ്ശാല പോലീസ് അന്വേഷണം നടത്തുകയാണ്.

Related Articles

Latest Articles