Thursday, December 18, 2025

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന പരാതി; നടൻ ബാബുരാജിനെതിരെ കേസെടുത്ത് പോലീസ്

അടിമാലി: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ നടൻ ബാബുരാജിനെതിരെ കേസെടുത്ത് പോലീസ്. യുവതി ഡിഐജിക്ക് ഓൺലെെനായി നൽകിയ പരാതി പോലീസിന് കെെമാറുകയായിരുന്നു. സിനിമയിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് ആലുവയിലെ വീട്ടിൽ വച്ച് ബാബുരാജ് പീഡിപ്പിച്ചെന്നാണ് പരാതി. യുവതിയുടെ മൊഴി ഓൺലെെനായി രേഖപ്പെടുത്തി.

‘ഡിഗ്രി പഠനത്തിന് ശേഷം ബാബുരാജിന്റെ മൂന്നാറിലെ റിസോർട്ടിൽ റിസപ്ഷനിസ്റ്റായി ജോലി കിട്ടി. ബാബുരാജിന്റെ ജന്മദിന പാർട്ടി റിസോർട്ടിൽ നടന്നപ്പോഴാണ് അദ്ദേഹത്തെ പരിചയപ്പെട്ടത്. അഭിനയിക്കാനുള്ള താൽപര്യം മനസിലാക്കി ‘കൂദാശ’ എന്ന സിനിമയിൽ ചെറിയൊരു വേഷം നൽകി. പുതിയൊരു സിനിമയുടെ ചർച്ചയ്‌ക്കെന്ന് പറഞ്ഞ് 2019ൽ ബാബുരാജ് ആലുവയിലെ വീട്ടിലേക്ക് ക്ഷണിച്ചു. സംവിധായകനും നിർമ്മാതാവും നടീനടന്മാരും അവിടെയുണ്ടെന്നാണ് പറഞ്ഞത്. എന്നാൽ വീട്ടിലെത്തിയപ്പോൾ ബാബുരാജും ജീവനക്കാരനും മാത്രമാണ് ഉണ്ടായിരുന്നത്. മറ്റാരുമില്ലേയെന്ന് ചോദിച്ചപ്പോൾ താഴത്തെ നിലയിൽ കാത്തിരിക്കാൻ പറഞ്ഞു. പിന്നീട് മുറിലേക്ക് എത്തി അദ്ദേഹം എന്നെ പീഡനത്തിന് ഇരയാക്കി. പിറ്റേന്നാണ് പോകാൻ അനുവദിച്ചത്. പിന്നീട് ബാബുരാജിനെ കണ്ടിട്ടില്ല. ഇതിനിടെ ‘ബ്ലാക്ക് കോഫി’ എന്ന ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടറാക്കാം എന്ന് പറഞ്ഞ് വിളിച്ചെങ്കിലും ഞാൻ വിസമ്മതിച്ചു’ എന്നാണ് യുവതി പോലീസിനോട് പറഞ്ഞത്.

Related Articles

Latest Articles