Saturday, May 11, 2024
spot_img

മനസിലുള്ളത് തലസ്ഥാനത്തിന്റെ സമഗ്ര വികസനം ! കാലങ്ങളായി അവഗണിക്കപ്പെടുന്ന വിദ്യാർത്ഥികളുടെ ആവശ്യം സാധിച്ചു നൽകുമെന്ന് രാജീവ് ചന്ദ്രശേഖർ ! ആൾ സെയിന്റ്സ് കോളേജിനു മുന്നിലെ റെയിൽവേ ഗേറ്റ് മാറ്റി മേൽപ്പലം നിർമ്മിക്കാൻ ശ്രമിക്കുമെന്ന് കേന്ദ്രമന്ത്രിയുടെ ഉറപ്പ് !

തിരുവനന്തപുരം : ആൾ സെയിന്റ്സ് കോളേജിനു മുന്നിലെ റെയിൽവേ ഗേറ്റ് മാറ്റി മേൽപ്പലം നിർമ്മിക്കാൻ ശ്രമിക്കുമെന്ന് തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ. കോളേജിൽ സന്ദർശനം നടത്തവേയാണ് അധികൃതരും വിദ്യാർത്ഥികളും വർഷങ്ങളുടെ പഴക്കമുള്ള ആവശ്യം അദ്ദേഹത്തെ അറിയിച്ചത്. അദ്ദേഹത്തിന് ഹൃദ്യമായ വരവേൽപ്പാണ് അധികൃതർ നൽകിയത്.

ക്രെസ്റ്റ് സ്കൂൾ കാത്തലിക് സെക്രട്ടറി ഫാ.മാത്യൂ തെങ്ങുംപ്പള്ളി സ്ഥാനാർത്ഥിയെ സ്വീകരിച്ചു. പ്രിൻസിപ്പാൾ ഡോ. രശ്മി ആർ.പ്രസാദ് മറ്റ് അദ്ധ്യാപകർ വിദ്യാർത്ഥികൾ എന്നിവരുമായി സംസാരിച്ചു. അതിനു ശേഷം ആൾസെയിൽസ് ജനറൽ ഹൗസിലെത്തി സിസ്റ്റേഴ്സുമായി രാജീവ് ചന്ദ്രശേഖർ ചർച്ച നടത്തി. കോളേജിൻ്റെ ആവശ്യങ്ങൾ അവർ സ്ഥാനാർത്ഥിയുമായി ചർച്ച നടത്തി. കോളേജിന് മുന്നിൽ റെയിൽവേ സ്ഥാപിച്ചിട്ടുള്ള ഗേറ്റിന് വർഷംതോറും 17 ലക്ഷം രൂപ റെയിൽവേ ഈടാക്കുന്നുണ്ടെന്ന് കോളേജ് അധികൃതർ പറഞ്ഞു. ഇവിടെ മേൽപ്പാലം സ്ഥാപിക്കണമെന്ന ആവശ്യം വർഷങ്ങളായി ഉന്നയിക്കുന്നതാണ്. റെയിൽവെ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം ഉണ്ടാക്കാൻ ശ്രമിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.
മദർ സൂപ്പീരിയർ മോളി അറ്റോളി ,സിസ്റ്റർമാരായ ഫിൽഡാ വർഗ്ഗീസ് മേരി.എം.എം എന്നിവർ സ്ഥാനാർത്ഥിയെ സ്വീകരിച്ചു.

Related Articles

Latest Articles