തിരുവനന്തപുരം: സഖാക്കൾക്ക് പണത്തോട് ആർത്തി കൂടിവരുന്നു എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പലരും പാർട്ടിയിലേക്ക് വരുന്നത് തന്നെ എങ്ങനെ സാമ്പത്തിക നേട്ടം ഉണ്ടാക്കാം എന്ന ലക്ഷ്യത്തോടെയാണ് എന്ന് എം വി ഗോവിന്ദൻ വിമർശിച്ചു. തിരുവനന്തപുരത്ത് ബ്രാഞ്ച് സെക്രട്ടറിമാർക്കുള്ള റിപ്പോർട്ടിംഗിലാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ രൂക്ഷ വിമർശനം.
പാർട്ടി പ്രവർത്തകർ സാധാരണക്കാരോട് വിനയപൂർവ്വം പെരുമാറണമെന്നും ധാർഷ്ട്യം നല്ലതല്ലെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. കാമ്പസുകളിൽ പഠനം കഴിഞ്ഞിട്ടും എസ്എഫ്ഐയുടെ ലേബലിൽ ഹോസ്റ്റലുകളിലും എസ്എഫ്ഐ ഓഫീസുകളിലും കഴിയുന്നത് അനുവദിക്കാനാവില്ല. എസ്.എഫ്.ഐ പോലുള്ള പ്രസ്ഥാനങ്ങൾ സാമൂഹ്യവിരുദ്ധ വാസനയുള്ള വിദ്യാർത്ഥികളെ പ്രസ്ഥാനത്തിന്റെ ഭാഗമാക്കരുത് എന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.

