Concrete ceiling collapse accident in government homeo dispensary; Pharmacist injured
പാലക്കാട്: സർക്കാർ ഹോമിയോ ഡിസ്പെൻസറിയിൽ കോൺക്രീറ്റ് സീലിങ് അടർന്നുവീണ് ഫാർമസിസ്റ്റിന് പരിക്ക്. കടമ്പൂർ സർക്കാർ ഹോമിയോ ഡിസ്പെൻസറിയിലാണ് അപകടമുണ്ടായത്. ഫാർമസിസ്റ്റ് കല്ലുവഴി പുത്തൻവീട്ടിൽ ശ്യാമസുന്ദരിക്കാണ് (53) തലയ്ക്ക് പരിക്കേറ്റത്.
കടമ്പൂർ വേട്ടേക്കര റോഡിൽ പ്രവർത്തിക്കുന്ന സർക്കാർ ഹോമിയോ ഡിസ്പെൻസറി കെട്ടിടത്തിലെ കോൺക്രീറ്റ് സീലിങാണ് അടർന്നുവീണത്. ഫാർമസിസ്റ്റ് ശ്യാമസുന്ദരി കംപ്യൂട്ടറിൽ ഒ.പി. ടിക്കറ്റ് രേഖപ്പെടുത്തിക്കൊണ്ടിരിക്കെയാണ് സീലിങ് തലയിലേക്ക് വീണത്. തലയിൽ ആഴത്തിൽ മുറിവേറ്റ ശ്യാമസുന്ദരിയെ അമ്പലപ്പാറ സാമൂഹികാരോഗ്യകേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. പിന്നീട് ഒറ്റപ്പാലം താലൂക്കാശുപത്രിയിലേക്ക് മാറ്റുകയും തലയിലെ മുറിവിൽ തുന്നലിടുകയും ചെയ്തു. സ്കാനിങ്ങിനും വിധേയയാക്കിയിട്ടുണ്ട്.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…