ദില്ലി: നീറ്റ് പിജി പരീക്ഷ ഒറ്റ ഷിഫ്റ്റിൽ നടത്താൻ നിർദ്ദേശിച്ച് സുപ്രീംകോടതി. ദേശീയ പരീക്ഷാ ബോർഡിനാണ് ഇതുസംബന്ധിച്ച നിർദ്ദേശം കോടതി നൽകിയത്.ജൂൺ 15 ന് ഒറ്റ ഷിഫ്റ്റിൽ പരീക്ഷ നടത്താൻ ക്രമീകരണങ്ങൾ ഒരുക്കാനും ഉത്തരവിട്ട കോടതി രണ്ട് ഷിഫ്റ്റുകളായി പരീക്ഷ നടത്തുന്നത് ഏകപക്ഷീയമാണെന്നും നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ജൂൺ 15ന് പരീക്ഷ നടത്തി ജൂലായ് 15ന് ഫലം പ്രഖ്യാപിക്കുമെന്നാണ് എൻബിഇ അറിയിച്ചത്. രണ്ട് ഷിഫ്റ്റായി പരീക്ഷ നടത്താനായിരുന്നു തീരുമാനം. ഇങ്ങനെ പരീക്ഷ നടത്തുന്നത് അന്യായവും പക്ഷപാതപരവുമാണെന്നാണ് റിട്ട് ഹർജിയിലെ ആരോപണം. രണ്ട് പരീക്ഷകളാകുമ്പോൾ ചോദ്യങ്ങൾ വ്യത്യസ്തമാകും. വിദ്യാർത്ഥികൾക്ക് തുല്യയവസരം കിട്ടില്ലെന്നാണ് ആരോപണം ഉയര്‍ന്നത്

