ദില്ലി : താഴേത്തട്ടുമുതലുള്ള പ്രവര്‍ത്തകരെ ദേശീയത പഠിപ്പിക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നു. കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ ദേശീയതാ വാദത്തെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് ദേശീയതയെപ്പറ്റി പരിശീലനം നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ബ്ലോക്ക് തലം മുതല്‍ ദേശീയ തലംവരെയുള്ള നേതാക്കന്മാര്‍ക്കും പ്രവര്‍ത്തകര്‍ക്കുമായാണ് കോണ്‍ഗ്രസിന്റെ പരിശീലന കളരി ഒരുങ്ങുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്മാരുമായും നിയമസഭാംഗങ്ങളുമായും കോണ്‍ഗ്രസ് നേതൃത്വം കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ യോഗത്തിന് ശേഷമാണ് ദേശീയതാ പരിശീലനത്തിന് തീരുമാനമെടുത്തതെന്നാണ് ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.
സ്വാതന്ത്ര്യ സമരം മുതല്‍ രാജ്യം ഭരിച്ചിരുന്ന സമയങ്ങള്‍ വരെയുള്ള കാര്യങ്ങള്‍ നിരത്തി ദേശീയതയെപ്പറ്റിയുള്ള പാര്‍ട്ടിയുടെ വീക്ഷണമാകും പ്രവര്‍ത്തകരെ പഠപ്പിക്കുക. 1971 ല്‍ പാകിസ്താനെ വെട്ടിമുറിച്ച് ബംഗ്ലാദേശ് എന്ന രാജ്യത്തിന് രൂപം കൊടുത്തതുള്‍പ്പെടടെ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തുന്നതില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി നല്‍കിയ സംഭാവനകളും പ്രവര്‍ത്തകര്‍ക്ക് പകര്‍ന്നു നല്‍കും.
പരിശീലനത്തിലൂടെ പാര്‍ട്ടി പ്രവര്‍ത്തകരുടെ സദാചാരബോധവും ആത്മവിശ്വാസവും വര്‍ധിപ്പിക്കാനാകുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. കോണ്‍ഗ്രസിന്റെ അടിസ്ഥാന ആദര്‍ശങ്ങളെ വീണ്ടും പുനഃരുജ്ജീവിപ്പിക്കാനും കോണ്‍ഗ്രസ് നേതൃത്വം ആലോചിച്ചിക്കുന്നു. 2019 ലെ തിരഞ്ഞെടുപ്പോടെ നഷ്ടമായ രാഷ്ട്രീയ മേല്‍ക്കൈ തിരികെപ്പിടിക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം
തിരുവനന്തപുരം : വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍. സുഗതനെതിരെ പോലീസിനെ ദുരുപയോഗം ചെയ്ത് കള്ളക്കേസെടുക്കുകയായിരുന്നുവെന്ന് തെളിഞ്ഞതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ്…
ഫ്‌ലൈദുബായ് വിമാനത്തിന്റെ കോക്ക്പിറ്റില്‍ വച്ച് ക്രൂരമായ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച നിര്‍ണായക…
അമൃത്സര്‍ : പഞ്ചാബ് സിവില്‍ സര്‍വീസ് (പി.സി.എസ്) ഉദ്യോഗസ്ഥയാണെന്ന് തെറ്റിധരിപ്പിച്ച് ആം ആദ്മി പാര്‍ട്ടി നേതാവിനെ വിവാഹം കഴിക്കുകയും, മാസങ്ങള്‍ക്കുള്ളില്‍…
എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത് ഇന്ത്യന്‍ വ്യോമസേന മേധാവിയായി നിയമിക്കപ്പെട്ടു. പി.വി.എസ്.എം., എ.വി.എസ്.എം., വി.എം., വി.എസ്.എം. എന്നീ ബഹുമതികള്‍ നേടിയിട്ടുള്ള…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തർക്ക് ആശ്വാസമേകുന്ന തീരുമാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തുന്ന ഭക്തർക്ക് കൂടുതൽ സുതാര്യവും സൗകര്യപ്രദവുമായി താമസസൗകര്യം…
തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷന്‍ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ രാജിവെക്കാന്‍ തീരുമാനിച്ചത് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍…