എല്.ഡി.എഫ് - യു.ഡി.എഫ് സഖ്യത്തെ വിമര്ശിച്ച് രാജീവ് ചന്ദ്രശേഖര്
തിരുവനന്തപുരം : തിരുവനന്തപുരം കോര്പറേഷന് ബി.ജെ.പി കൗണ്സിലര് ആര്. ശ്രീലേഖ രാജിവെക്കാന് തീരുമാനിച്ചത് ആരോഗ്യപ്രശ്നങ്ങള് മൂലമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന് രാജീവ് ചന്ദ്രശേഖര് വ്യക്തമാക്കി. കൗണ്സിലര് എന്ന നിലയിലുള്ള ഭാരിച്ച ഉത്തരവാദിത്തങ്ങളും ജോലിഭാരവും മുന്നോട്ടുകൊണ്ടുപോകാന് ആരോഗ്യം അനുവദിക്കുമോ എന്ന ആശങ്കയെത്തുടര്ന്നാണ് അവര് ഈ തീരുമാനമെടുത്തത്. കേരളത്തിലെ ആദ്യ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയായ ശ്രീലേഖയോട് പാര്ട്ടിക്ക് വലിയ ബഹുമാനമാണുള്ളതെന്നും, പാര്ട്ടിയില് അവര്ക്ക് അര്ഹമായ ഉയര്ന്ന പദവി തന്നെയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
സംസ്ഥാന ഭരണത്തിനെതിരെയും പ്രതിപക്ഷത്തിനെതിരെയും രൂക്ഷവിമര്ശനമാണ് വാര്ത്താസമ്മേളനത്തില് അദ്ദേഹം ഉയര്ത്തിയത്. ‘റേഞ്ച് റോവര് ഓടിക്കുന്ന മന്ത്രിമാരും സ്വകാര്യ ജെറ്റില് പറക്കുന്ന മുഖ്യമന്ത്രിയുമാണ് കേരളത്തിലുള്ളത്. നാടാകെ പവര്കട്ടുകൊണ്ട് വലയുമ്പോള് യു.ഡി.എഫ് നല്കിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെടുന്നില്ല,’ രാജീവ് ചന്ദ്രശേഖര് കുറ്റപ്പെടുത്തി.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധങ്ങളെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന് ഒരു ഭരണഘടനാ സ്ഥാപനമാണെന്നും അതിന്റെ കാര്യങ്ങള് കൈകാര്യം ചെയ്യാന് രാജ്യത്ത് വ്യക്തമായ സംവിധാനങ്ങളുണ്ടെന്നും അദ്ദേഹം ഓര്മ്മിപ്പിച്ചു. എല്.ഡി.എഫും യു.ഡി.എഫും ഒരുമിച്ച് നിന്നാണ് ഈ പ്രതിഷേധങ്ങള് നടത്തുന്നതെന്നും, ഇത് ഇരു മുന്നണികളും തമ്മിലുള്ള അന്തര്ധാരയും ‘ഡീലും’ വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.
ഈ വര്ഷത്തെ ദുര്ഗ്ഗാഷ്ടമി ദിനമായ ഒക്ടോബര് 19-ന് കേരളത്തിലെ ബാങ്കുകള്ക്ക് നെഗോഷ്യബിള് ഇന്സ്ട്രുമെന്റ്സ് (എന്.ഐ.) ആക്ട് പ്രകാരം പൊതുഅവധി പ്രഖ്യാപിക്കണമെന്ന്…
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ബിഹാറിലെ സമസ്തിപൂര് ജില്ലയില് അസാധാരണമായ ഭക്തിപ്രകടനവുമായി 35 കാരിയായ സ്ത്രീ ശ്രദ്ധനേടുന്നു. ദുര്ഗ്ഗാദേവി പ്രീതിക്കായി മധുമല…
ബെര്ലിന് : ജര്മനിയിലെ കൊളോണ് നഗരത്തില് 16 വയസ്സുകാരിയായ പെണ്കുട്ടിക്ക് നേരെ ഹ്യൂമനോയിഡ് റോബോട്ടിന്റെ ലൈംഗികാതിക്രമം. ഒരു റസ്റ്ററന്റിന് പുറത്തുവെച്ച്…
റിയാദ് : സൗദി അറേബ്യയും ഹൂതികളും തമ്മിലുള്ള സംഘര്ഷം കൂടുതല് രൂക്ഷമാകുന്നു. സൗദിയിലെ അരംകോ (Aramco) ആസ്ഥാനം ലക്ഷ്യമിട്ടാണ് ഹൂതികളുടെ…
റിയാദ് : വിമാനങ്ങള് ലഭ്യമല്ലാത്തതിനാല് വിസ കാലാവധി കഴിഞ്ഞ ഇന്ത്യക്കാര്ക്ക് യാതൊരു പിഴയും കൂടാതെ സൗദി അറേബ്യയില് നിന്ന് മടങ്ങാന്…
അബുദാബി : ആഗോളതലത്തില് യുഎഇ പാസ്പോര്ട്ടിന് വീണ്ടും സമാനതകളില്ലാത്ത നേട്ടം. ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്ട്ടായി യുഎഇ പാസ്പോര്ട്ട് തിരഞ്ഞെടുക്കപ്പെട്ടു.…