കോൺഗ്രസ് വലിയ പൊട്ടിത്തെറിയുടെ വക്കിലാണ് നില്കുന്നത്. മാത്രമല്ല കോൺഗ്രസ് മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പൽ കൂടിയാണ് എന്ന് സാരം. ഇപ്പോഴിതാ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ കോണ്‍ഗ്രസ് നേതാവും മുന്‍ വിദേശകാര്യമന്ത്രിയുമായ നട്‌വര്‍ സിങ്.
പഞ്ചാബ് ഉള്‍പ്പടേയുള്ള വിഷയങ്ങളുടെ പശ്ചാത്തലത്തിലാണ് നേതൃത്വത്തിന്‍റെ പ്രവര്‍ത്തനരീതിയെ വിമര്‍ശിച്ച് അദ്ദേഹം രംഗത്ത് എത്തിയത്. കോണ്‍ഗ്രസിലെ ഇപ്പോഴത്തെ രീതി ഒട്ടും അഭികാമ്യമല്ല. മൂന്ന് നേതാക്കളാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം.

