തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള ശീതയുദ്ധം ശക്തമാക്കി കോണ്‍ഗ്രസ്. പ്രതിപക്ഷ നീക്കങ്ങള്‍ക്ക് കോണ്‍ഗ്രസ് ശ്രമം നടത്തുന്നതിനിടെ മമത ബാനര്‍ജിയെ തഴഞ്ഞിരിക്കുകയാണ് സോണിയ ഗാന്ധി. കോണ്‍ഗ്രസ് അധ്യക്ഷ വിളിച്ച നിര്‍ണായക യോഗത്തിലേക്ക് തൃണമൂല്‍ നേതാക്കള്‍ ആര്‍ക്കും ക്ഷണമുണ്ടായിരുന്നില്ല.

