Sunday, September 27, 2026

പൊതുപ്രവര്‍ത്തകനെ മര്‍ദിച്ചു; മണിപൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അറസ്റ്റില്‍

ഇംഫാല്‍: പൊതുപ്രവര്‍ത്തകനെ മര്‍ദിച്ച കേസില്‍ മണിപൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ലാംറ്റിന്‍താങ് ഹാക്കിപ്പിനെ അറസ്റ്റ് ചെയ്തു. ഹാക്കിപ്പിനെ നേരത്തെ പ്രോക്‌സി വോട്ട് ചെയ്തുവെന്നാരോപിച്ചുള്ള സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചൊവ്വാഴ്ച ജില്ലാ കോടതിയില്‍ ഹാജരാക്കും.

എന്നാൽ ഇങ്ങനെയാണ് കോൺഗ്രസ് നൽകുന്ന ന്യായീകരണം. പ്രോക്‌സി വോട്ടിങ്ങിനെക്കുറിച്ച്‌ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഉണ്ടായ ആശങ്കകള്‍ പരിഹരിക്കാനാണ് ഹാക്കിപ്പ് പോളിങ്ങ് സ്റ്റേഷനില്‍ പോയത്. പ്രതിപക്ഷ പാര്‍ട്ടികളെ ഭീഷണിപ്പെടുത്തി നിലക്ക് നിര്‍ത്താനുള്ള ഭരണകൂടത്തിന്‍റെ ശ്രമമാണിതെന്നും കോണ്‍ഗ്രസ് ന്യായീകരിച്ചു.

രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന മണിപ്പൂര്‍ നിയമസഭാതെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്നലെയാണ് നടന്നത്. മാര്‍ച്ച്‌ 10ന് വോട്ടെണ്ണല്‍ നടക്കും.

Related Articles

Latest Articles