Wednesday, January 7, 2026

കോൺഗ്രസേ, ഇത് കാണുന്നുണ്ടോ ? ആരാണ് രാമക്ഷേത്രത്തെ അനുകൂലിക്കുന്നതെന്ന് ?

അയോദ്ധ്യ രാമക്ഷേത്രം കേന്ദ്ര സർക്കാർ യാഥ്യാർഥ്യമാക്കുന്നതിനെതിരെ പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കമാണ് രംഗത്തെത്തുന്നത്. എന്നാൽ ഇതിനിടയിൽ അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുല്ല.

ഫാറൂഖ് അബ്ദുല്ലയുടെ വാക്കുകളാണ് നമ്മൾ ഇപ്പോൾ കേട്ടത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്…അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യാൻ പോവുകയാണ്. ഈയവസരത്തിൽ ക്ഷേത്രനിർമാണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ അഭിനന്ദിക്കുന്നു. അവരുടെ ശ്രമം ഫലം കണ്ടിരിക്കുകയാണ്. രാമൻ ഹിന്ദുക്കളുടെ മാത്രമല്ല, എല്ലാവരുടെയും ദൈവമാണെന്നാണ് പറയാനുള്ളത്. ചരിത്രപുസ്തകങ്ങളിൽ പ്രതിപാദിച്ചിട്ടുള്ളത് അങ്ങനെയാണ്. സാഹോദര്യത്തെയും സ്നേഹത്തെയും ഐക്യത്തെയും കുറിച്ചാണ് രാമൻ സംസാരിച്ചത്. ജനങ്ങളെ മണ്ണിൽ നിന്ന് ഉയർത്താൻ അദ്ദേഹം എപ്പോഴും ഊന്നൽ നൽകി. ഒരിക്കലും അവരുടെ മതമോ ഭാഷയോ ചോദിച്ചില്ല. അദ്ദേഹം ഒരു സാർവത്രിക സന്ദേശം നൽകി. ഇപ്പോൾ ഈ ക്ഷേത്രം തുറക്കാൻ പോകുകയാണ്, ആ സാഹോദര്യം നിലനിർത്താൻ എല്ലാവരോടും പറയാൻ ആഗ്രഹിക്കുന്നു എന്നായിരുന്നു ഫാറൂഖ് അബ്ദുല്ല പറഞ്ഞത്. അതേസമയം, രാമക്ഷേത്രം നിർമിക്കുന്നതിൽ സ​ന്തോഷവാനാണെന്ന് നേരത്തേയും ഫാറൂഖ് അബ്ദുല്ല വ്യക്തമാക്കിയിട്ടുണ്ട്. രാമൻ ബി.ജെ.പിയുടെ പ്രതിനിധിയല്ലെന്നും ലോകത്തിന്റെ പ്രതിനിധിയാണെന്നുമായിരുന്നു അന്ന് പറഞ്ഞത്. തന്നെ ക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കാത്തതിലുള്ള നിരാശയും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു.

Related Articles

Latest Articles