കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രിമാരും കേന്ദ്ര നേതാക്കളും അടപടലം ബിജെപിയിലേക്ക് പോകുന്ന അവസ്ഥയാണുള്ളതെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു . ദേശീയ നേതൃത്വം പോലും കോണ്‍ഗ്രസിനില്ല. കേരളത്തില്‍ LDF സര്‍ക്കാരിന്റെ ജനക്ഷേമ, വികസന പധതികള്‍ അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നു.
മുന്നണി ആകുമ്പോള്‍ നേട്ടങ്ങളും കോട്ടങ്ങളും ഉണ്ടാകും. അത് കക്ഷികള്‍ വീതം വച്ചെടുക്കണം. സുഖദുഃഖങ്ങളും അതിന്റെ ഭാഗമായി ഉണ്ടാകുന്ന കാര്യങ്ങളും എല്ലാ കക്ഷികള്‍ക്കും അവകാശപ്പെട്ടതാണ്. നേട്ടങ്ങള്‍ വരുമ്പോള്‍ കൈ നീട്ടി വാങ്ങുകയും കോട്ടം വരുമ്പോള്‍ ഞങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലെന്നു പറയുകയും ചെയ്യുന്ന വിലകുറഞ്ഞ രാഷ്ട്രീയമല്ല സിപിഐയുടേതെന്നും കാനം രാജേന്ദ്രന്‍.

