ദില്ലി: തിരഞ്ഞെടുപ്പിലെ ദയനീയ തോൽവിക്ക് പിന്നാലെ കോൺഗ്രസിൽ (Congress) രാജി തുടരുന്നു. ഏറ്റവും ഒടുവിൽ ഉത്തരാഖണ്ഡിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറി ദീപിക പാണ്ഡെ സിംഗാണ് രാജിവച്ചത്. ഉത്തരാഖണ്ഡില്‍ നിലവില്‍ എംഎല്‍എയാണ് ദീപിക.
കോണ്‍ഗ്രസിന്റെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിവയ്ക്കുന്നതെന്ന് ദീപിക വ്യക്തമാക്കി. ദേശീയ സെക്രട്ടറി പദവിയും ഉത്തരാഖണ്ഡിന്റെ സഹ കാര്യ പദവിയും ഒഴിയുന്നു. ദേശീയ നേതൃത്വത്തോട് നന്ദിയുണ്ടെന്നും ദീപിക ട്വീറ്റ് ചെയ്തു. ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിച്ചിരുന്നില്ല. . 70 അംഗ നിയമസഭയാണ് ഉത്തരാഖണ്ഡിലേത്. 47 സീറ്റ് നേടി ബിജെപി അധികാരം നിലനിര്‍ത്തി. കോണ്‍ഗ്രസിന് 19 സീറ്റാണ് ലഭിച്ചത്.
അതേസമയം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഇന്ന് ചേരും. വൈകീട്ട് നാല് മണിക്ക് എഐസിസി ആസ്ഥാനത്താണ് യോഗം. നേതൃമാറ്റ ആവശ്യം ഗ്രൂപ്പ് 23 ശക്തമാക്കുമ്പോഴാണ് നേതാക്കള്‍ നിര്‍ണ്ണായക തീരുമാനമെടുത്തേക്കുമെന്ന റിപ്പോര്‍ട്ടുകള്‍.

