Monday, April 29, 2024
spot_img

‘ജമ്മുവില്‍ ജനാധിപത്യം ശക്തിപ്പെടുത്തുന്ന നടപടികള്‍ സ്വീകരിച്ചത് മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ’; ‘കോണ്‍ഗ്രസ് നടപടി മനംമടുപ്പിച്ചു’; ഗുലാം നബി ആസാദിന്റെ അനന്തരവന്‍ ബിജെപിയില്‍

ശ്രീന​ഗർ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ (Ghulam Nabi Azad) അനന്തരവന്‍ മുബാഷര്‍ ആസാദ്‌ ബിജെപിയില്‍ ചേര്‍ന്നു. ജമ്മു കശ്മീരിലെ തിരുകുത്ത ന​ഗറിൽ വെച്ച് നടന്ന ചടങ്ങിലാണ് അദ്ദേഹവും സുഹൃത്തുക്കളും ബിജെപി (BJP) അം​ഗത്വം സ്വീകരിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രവീന്ദര്‍ റെയ്ന, മുന്‍ എംഎല്‍എയും ബിജെപി എസ്ടി മോര്‍ച്ച പ്രസിഡന്റ് ഹാരുണ്‍ ചൗധരി എന്നിവര്‍ ചേര്‍ന്ന് മുബാഷറിനെ സ്വീകരിച്ചു.

കോണ്‍ഗ്രസ്, നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി തുടങ്ങിയ പാര്‍ട്ടികള്‍ അധികാരത്തിന്റെ ശീതളിമ ആഘോഷിക്കുകയല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ലെന്ന് റെയ്‌ന പറഞ്ഞു. ജമ്മുവില്‍ ജനാധിപത്യം ശക്തിപ്പെടുത്തുന്ന നടപടികള്‍ സ്വീകരിച്ചത് മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു.

​ഗുലാം നബി ആസാദിന്റെ ഇളയ സഹോദരൻ ലിയാഖത്ത് അലിയുടെ മകനാണ് മുബഷീർ. തന്റെ അമ്മാവനെ കോൺ​ഗ്രസ് ഹൈക്കമാന്റ് വളരെയധികം ദ്രോഹിക്കുകയും അപമാനിക്കുകയും ചെയ്തു. മുതിർന്ന നേതാവെന്ന നിലയിലും മുൻ മുഖ്യമന്ത്രിയും എന്ന നിലയിലും സാധാരണക്കാർക്ക് പോലും അത് അം​ഗീകരിക്കാനായില്ല. അമ്മാവന്‍ ഗുലാം നബിയോടുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അനാദരവ് തന്നെ വേദനിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles