Tuesday, September 22, 2026

വിദ്യയെ ഒളിപ്പിച്ചത് സിപിഎമ്മിന്റെ അറിവോടെ; കേരളത്തിൽ നടക്കുന്നത് ഭ്രാന്തൻ ഭരണമാണെന്ന് രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ

തിരുവനന്തപുരം: വ്യാജരേഖ ചമച്ച കേസിലെ പ്രതി കെ വിദ്യയെ ഒളിപ്പിച്ചത് സി പി എം ആണെന്നും എല്ലാവിധ സഹായങ്ങളും ചെയ്തത് സി പി എമ്മിന്റെ അറിവോടെയാണെന്നും കേരളത്തിൽ നടക്കുന്നത് ഭ്രാന്തൻ ഭരണമാണെന്നും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. കേരളം രാഷ്ട്രീയ സംഘർഷത്തിലേക്ക് നീങ്ങുകയാണെന്നും ഏത് ആയുധമെടുത്തും ഇതിനെതിരെ പോരാടുമെന്ന് മുരളീധരൻ പറഞ്ഞു. പോലീസ് എല്ലാ കൊള്ളരുതായ്മക്കും കൂട്ടുനിൽക്കുന്നുവെന്നും അദ്ദേഹം ആഞ്ഞടിച്ചു.

സിപിഎം എന്ത് പറയുന്നുവോ അത് പോലീസ് ചെയ്യുന്നു. വിദ്യയെ ഒളിവിൽ പാർപ്പിച്ചതാരാണെന്നും മുരളീധരൻ ചോദിച്ചു. സിപിഎം നേതാവിന്റെ വീട്ടിലാണ് ഒളിപ്പിച്ചത്. പോലീസും സിപിഎമ്മും ഇതിന് ഒത്താശ നൽകി. ഒളിപ്പിച്ച നേതാവിനെ കണ്ടെത്തണം. ഇയാളെ മേപ്പയ്യൂർ പോലീസ് അറസ്റ്റ് ചെയ്യണം. കോഴിക്കോട് നിന്ന് വിദ്യയെ പിടിച്ചത് നാണക്കേടാണെന്നും മുരളീധരൻ പറഞ്ഞു.

Related Articles

Latest Articles