ദില്ലി: 1984 ലെ സിഖ്‌വിരുദ്ധ കലാപക്കേസിൽ കോൺഗ്രസ് നേതാവും മുൻ എം പിയുമായ സജ്ജൻ കുമാറിന് ജീവപര്യന്തം. 1984 നവംബർ ഒന്നിന് ദില്ലി സരസ്വതി വിഹാർ മേഖലയിൽ ജസ്വന്ത് സിംഗിനെയും മകൻ തരുൺദീപ് സിംഗിനെയും വധിച്ച കേസിൽ സജ്ജൻ കുമാറിനെ നേരത്തെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. ഫെബ്രുവരി 12 നാണ് സജ്ജൻ കുമാറിനെ കലാപം നടത്തുക, നിയമവിരുദ്ധമായി സംഘടിക്കുക, കൊലപാതകം എന്നിവയുൾപ്പെടെയുള്ള നിരവധി വകുപ്പുകളിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകമെന്ന് ദില്ലി റോസ് അവന്യു പ്രത്യേക കോടതി പറഞ്ഞു. ജസ്വന്ത് സിംഗിനെയും മകനെയും കൊലപ്പെടുത്തിയ ആൾക്കൂട്ടത്തെ നിയന്ത്രിച്ചത് സജ്ജൻ കുമാറാണ് എന്നാണ് കോടതി കണ്ടെത്തിയത്. 1985 ലാണ് കേസിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്‌തതെങ്കിലും അധികാരത്തിന്റെ സ്വാധീനം കാരണം സജ്ജൻ കുമാർ പ്രതിയായ കേസിൽ 30 വർഷം അന്വേഷണം മുടങ്ങി. 2015 ൽ നിയോഗിക്കപ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷണം പുനരാരംഭിച്ചത്. ഈ അന്വേഷണത്തിൽ സജ്ജൻകുമാറിന് എതിരായ തെളിവുകളും സാക്ഷിമൊഴികളും ഒന്നൊന്നായി പുറത്തുവരികയായിരുന്നു.
മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വധത്തെ തുടർന്ന് അക്രമാസക്തരായ ജനക്കൂട്ടം സിഖുകാരെ ആക്രമിക്കുകയും അവരുടെ സ്വത്തുക്കൾ കൊള്ളയടിക്കുകയും ചെയ്‌തിരുന്നു. 2021 ഡിസംബർ 16 നാണ് അന്വേഷണം പൂർത്തിയാക്കി കേസിൽ കുറ്റപത്രം സമർപ്പിച്ചത്. കോൺഗ്രസ് നേതാക്കളുടെ മൗനാനുവാദത്തോടെ ആയിരുന്നു കലാപമെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. സിഖുകാരായ അംഗരക്ഷകരുടെ വെടിയേറ്റാണ് മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി മരിച്ചത്.
സിക്കിം ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിനെ കേരള ഗവര്‍ണറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. നിലവിലെ കേരള ഗവര്‍ണര്‍ രാജേന്ദ്ര…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി (കെ.ജി) സെക്ടറിലെ നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ്…
ശ്രീനഗര്‍: പാകിസ്ഥാന്‍ ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍.ഇ.ടി) ഭീകരര്‍ക്ക് ഒളിത്താവളമായി ഉപയോഗിച്ച ശ്രീനഗറിലെ ഒരു റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ)…
അമേരിക്കയിലെ അര്‍ക്കന്‍സസിലുള്ള പ്രശസ്തമായ ക്രേറ്റര്‍ ഓഫ് ഡയമണ്ട്‌സ് സ്റ്റേറ്റ് പാര്‍ക്കില്‍ നിന്ന് 13 വര്‍ഷത്തെ തെരച്ചിലിനൊടുവില്‍ ജാക്ക് പിയറാഡിന്‍ എന്ന…
റിയാദ്: ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരുടെ വാരാന്ത്യത്തിലെ തുടര്‍ച്ചയായ 'ലക്ഷ്യമിട്ട' ആക്രമണങ്ങളില്‍ സൗദി അറേബ്യ ഞെട്ടിയിരിക്കുകയാണ്. റിയാദിലെ കിംഗ് ഖാലിദ്…
കാമ്രൂപ്പ്: ആസാം പോലീസ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) കാമ്രൂപ്പ് ജില്ലയില്‍ 4 കിലോഗ്രാം ഭാരമുള്ള 40,000 യാബ ടാബ്ലറ്റുകള്‍…