Saturday, December 20, 2025

വനിതകളെ ഭീഷണിപ്പെടുത്തുകയാണ് കോൺഗ്രസും ലീഗും, സിപിഎമ്മും ! സ്ഥാനാർത്ഥിയെ കയ്യേറ്റം ചെയ്താൽ നോക്കി നിൽക്കില്ല;താക്കീതുമായി കെ സുരേന്ദ്രൻ

കൽപ്പറ്റ: പൊന്നാനി മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച നടപടിയെ വിമർശിച്ച് ബി.ജെ.പി അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. വനിതകൾക്ക് കോൺഗ്രസ് സീറ്റു കൊടുത്തില്ല എന്ന് മാത്രമല്ല മത്സരിക്കുന്ന വനിതകളെ ഭീഷണിപ്പെടുത്തുകയാണ് കോൺഗ്രസും ലീഗും, സിപിഎമ്മും ചെയ്യുന്നത്. ഇനിയും സ്ഥാനാർത്ഥികളെ അധിക്ഷേപിച്ചാൽ ഗുരുതര പ്രത്യാഘാതം ഉണ്ടാകും.

നിവേദിതാ സുബ്രഹ്മണ്യൻ്റെ ശൈശവം ജയിലിൽ ആയിരുന്നു. അടിയന്തരാവസ്ഥക്കെതിരെ പോരാടിയ അമ്മയുടെ മകളാണ് നിവേദിത. അങ്ങിനെയുള്ള ആളുടെ അടുത്ത് ഇത്തരം ചപ്പടാച്ചി വിദ്യകൾ ഒന്നും വേണ്ട. മലപ്പുറത്ത് ഇത്രമേൽ മുസ്ലിം ലീഗ് ബി.ജെ.പിയെ ഭയക്കുന്നുണ്ടോയെന്നും കെ.സുരേന്ദ്രൻ ചോദിച്ചു.

Related Articles

Latest Articles