Sunday, May 19, 2024
spot_img

എച്ച്എൽഎല്ലിനെ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വിഭാഗത്തിൽ തന്നെ നിലനിർത്തി കൂടുതൽ പദ്ധതികൾ അനുവദിക്കണമെന്ന ആവശ്യവുമായി ജീവനക്കാർ ;കേന്ദ്ര സർക്കാർ മറിച്ചൊരു തീരുമാനം എടുത്തിട്ടില്ലെന്നും ഇലക്ഷൻ മുന്നിൽ കണ്ട് ഇടത് വലത് പാർട്ടികൾ നടത്തുന്ന നുണ പ്രചരണമാണിതെന്നും മറുപടി പറഞ്ഞ് രാജീവ് ചന്ദ്രശേഖർ ;ആക്കുളം യൂണിറ്റ് സന്ദർശിച്ച എൻഡിഎ സ്ഥാനാർത്ഥിക്ക് വമ്പൻ സ്വീകരണം

തിരുവനന്തപുരം: എച്ച്.എൽ.എൽ ആക്കുളം യൂണിറ്റ് സന്ദർശിച്ച എൻഡിഎ സ്ഥാനാർത്ഥി
രാജീവ് ചന്ദ്രശേഖറിന് മുന്നിൽ ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കും പറയാനുള്ള പ്രധാന ആവശ്യം എച്ച്.എൽ.എല്ലിനെ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വിഭാഗത്തിൽ തന്നെ നിലനിർത്തി കൂടുതൽ പദ്ധതികൾ അനുവദിക്കണം എന്നതായിരുന്നു. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ മറിച്ചൊരു തീരുമാനം ഇതുവരെ എടുത്തിട്ടില്ലാത്ത സാഹചര്യത്തിൽ ആശങ്ക വേണ്ടെന്നും ഇലക്ഷൻ മുന്നിൽ കണ്ട് ഇടത് വലത് പാർട്ടികൾ നടത്തുന്ന നുണ പ്രചരണമാണിതെന്നും സ്ഥാനാർത്ഥി പറഞ്ഞു. തിരുവനന്തപുരത്ത് നിന്ന് താൻ എം പി യായി തെരഞ്ഞെടുത്ത് മന്ത്രിയായാൽ എച്ച്എൽ.എൽ ജീവനക്കാരുടെ ആകുലതകളും ആവശ്യങ്ങളും പ്രധാനമന്ത്രിയെ ധരിപ്പിച്ച് പരിഹാരമുണ്ടാക്കുമെന്ന് രാജീവ് ചന്ദ്രശേഖർ ഉറപ്പ് നൽകി.

എച് എൽ എൽസീനിയർ ഓഫീസർമാരായ ടോം മാത്യു, വിപിൻ സോമൻ,ദിലി, ശബരി,ശിവ സെൽവകുമാർ, ആർ.സജിത്ത്, രാജീവ്,യേശുദാസ് ജോൺസൺ എന്നിവർ ചേർന്ന് സ്ഥാനാർത്ഥിയെ സ്വീകരിച്ചു. കൊവിഡ് വ്യാപന സമയത്ത് എച്ച്.എൽ.എൽ ഭാരത സർക്കാരിന്റെ നോഡൽ ഏജൻസി ആയി പ്രവർത്തിച്ച് കൊവിഡ് വാക്സിൻ, മെഡിക്കൽ കിറ്റ്, മറ്റ് മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങിയവ ശേഖരിച്ച് രാജ്യത്ത് എല്ലായിടത്തും വിതരണം ചെയ്തത് സ്ഥാനാർത്ഥിയോട് വിശദീകരിച്ചു. ബിഎംഎസ് സെക്രട്ടറി പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ നിവേദനം നൽകി.ബി എം എസ്. യൂണിയൻ സെക്രട്ടറി ബി.പ്രദീപ്കുമാർ, യൂണിറ്റ് പ്രസിഡൻറ് സി ജയകുമാർ ആർ.എസ്.രാജേഷ്, ടി.സാബു ,എസ് വി സുരേഷ്കുമാർ, എസ്. മണികണ്ഠൻ ബിഎംഎസ് കോൺട്രാക്ട് യൂണിയൻ സെക്രട്ടറി നിഷ, പ്രസിഡൻറ് സുഭാഷ്, കെ പി ബിന്ദു, ഗിരീശൻ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Latest Articles