ദില്ലി: വയനാട്ടിലെ രാഹുല് ഗാന്ധിയുടെ സ്ഥാനാര്ഥിത്വത്തെക്കുറിച്ച് കോണ്ഗ്രസ് തീരുമാനം ഇന്ന് ഉണ്ടായേക്കും. വയനാടും, കര്ണാടകയില് നിന്നുള്ള മണ്ഡലവുമാണ് പരിഗണനയില് ഉള്ളതെന്നാണ് ഉന്നത കോണ്ഗ്രസ് വൃത്തങ്ങള് നല്കുന്ന വിവരം. കര്ണാടകത്തില് രണ്ടാം ഘട്ടത്തില് തിരഞ്ഞെടുപ്പ് നടക്കുന്ന സീറ്റുകള് പരിഗണനയില് ഉണ്ടെങ്കിലും വയനാട് പോലെ കോണ്ഗ്രസിന് സുരക്ഷിതമായ മണ്ഡലങ്ങള് ഇല്ലെന്നാണ് വിലയിരുത്തല്.
കോണ്ഗ്രസ് അധ്യക്ഷന്, അമേഠിക്ക് പുറമെ മറ്റൊരു മണ്ഡലത്തില് കൂടി മത്സരിക്കുന്ന കാര്യം പരിഗണനയില് ആണെന്നാണ് കോണ്ഗ്രസ് നല്കുന്ന വിവരം. രാഹുല് ഗാന്ധി ഇന്ന് ദില്ലിയില് ഉള്ളതിനാലും കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിറ്റി ചേരുന്നതിനാലും ഇന്നുതന്നെ തീരുമാനം പ്രതീക്ഷിക്കാം.
ലോക്സഭാ തെരഞ്ഞെടുപ്പില് കോണ്ഗ്രസും യുപിഎയും ഏറ്റവും കൂടുതല് സീറ്റുകള് പ്രതീക്ഷിക്കുന്നത് ദക്ഷിണേന്ത്യയിലാണ്. ഈ സാഹചര്യത്തിലാണ് ഉത്തരേന്ത്യയില് അമേഠിക്കൊപ്പം ദക്ഷിണേന്ത്യയിലെ ഒരു സീറ്റില് കൂടി രാഹുല് ഗാന്ധി മത്സരിക്കണമെന്ന നിര്ദേശം ഉയര്ന്നത്. ആദ്യഘട്ടത്തില് ഇതിനോട് വിമുഖത പ്രകടിപ്പിച്ച രാഹുല് പിന്നീട് രണ്ടാമതൊരു സീറ്റില് കൂടി മത്സരിക്കാന് സന്നദ്ധത അറിയിക്കുകയായിരുന്നു.
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…