Sunday, October 18, 2026

രാഹുല്‍ ഗാന്ധി വയനാട്ടിൽ മത്സരിക്കുമോ ? തീരുമാനം ഇന്ന് അറിയാം

ദില്ലി: വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച്‌ കോണ്‍ഗ്രസ് തീരുമാനം ഇന്ന് ഉണ്ടായേക്കും. വയനാടും, കര്‍ണാടകയില്‍ നിന്നുള്ള മണ്ഡലവുമാണ് പരിഗണനയില്‍ ഉള്ളതെന്നാണ് ഉന്നത കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. കര്‍ണാടകത്തില്‍ രണ്ടാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സീറ്റുകള്‍ പരിഗണനയില്‍ ഉണ്ടെങ്കിലും വയനാട് പോലെ കോണ്‍ഗ്രസിന് സുരക്ഷിതമായ മണ്ഡലങ്ങള്‍ ഇല്ലെന്നാണ് വിലയിരുത്തല്‍.

കോണ്‍ഗ്രസ് അധ്യക്ഷന്‍, അമേഠിക്ക്‌ പുറമെ മറ്റൊരു മണ്ഡലത്തില്‍ കൂടി മത്സരിക്കുന്ന കാര്യം പരിഗണനയില്‍ ആണെന്നാണ് കോണ്‍ഗ്രസ് നല്‍കുന്ന വിവരം. രാഹുല്‍ ഗാന്ധി ഇന്ന് ദില്ലിയില്‍ ഉള്ളതിനാലും കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിറ്റി ചേരുന്നതിനാലും ഇന്നുതന്നെ തീരുമാനം പ്രതീക്ഷിക്കാം.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും യുപിഎയും ഏറ്റവും കൂടുതല്‍ സീറ്റുകള്‍ പ്രതീക്ഷിക്കുന്നത് ദക്ഷിണേന്ത്യയിലാണ്. ഈ സാഹചര്യത്തിലാണ് ഉത്തരേന്ത്യയില്‍ അമേഠിക്കൊപ്പം ദക്ഷിണേന്ത്യയിലെ ഒരു സീറ്റില്‍ കൂടി രാഹുല്‍ ഗാന്ധി മത്സരിക്കണമെന്ന നിര്‍ദേശം ഉയര്‍ന്നത്. ആദ്യഘട്ടത്തില്‍ ഇതിനോട് വിമുഖത പ്രകടിപ്പിച്ച രാഹുല്‍ പിന്നീട് രണ്ടാമതൊരു സീറ്റില്‍ കൂടി മത്സരിക്കാന്‍ സന്നദ്ധത അറിയിക്കുകയായിരുന്നു.

Related Articles

Latest Articles