കോൺഗ്രസ് പാർട്ടിക്ക് പുതിയ അധ്യക്ഷനെ കണ്ടെത്താൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ശശി തരൂർ എംപി വീണ്ടും രംഗത്ത്. സംഘടനാ തെരഞ്ഞെടുപ്പിലൂടെ പുതിയ അധ്യക്ഷനെ കണ്ടെത്താൻ പാർട്ടിയുടെ പ്രവർത്തക സമിതി നടപടിയെടുക്കണമെന്നാണ് തരൂരിന്റെ ആവശ്യം.
അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിത്തിന്റെ മകനും മുൻ എംപിയുമായ സന്ദീപ് ദീക്ഷിത്ത് ഇതേ ആവശ്യം ഉന്നയിച്ച് നേരത്തേ രംഗത്തെത്തിയിരുന്നു. ഇതാണ് ശശി തരൂര്‍ ഏറ്റുപിടിച്ചിരിക്കുന്നത്. സന്ദീപ് പരസ്യമായി പറഞ്ഞ കാര്യങ്ങള്‍ വാസ്തവമാണെന്നും, പല നേതാക്കളും ഇക്കാര്യം രഹസ്യമായി പറയുന്നുണ്ടെന്നും തരൂര്‍ പറഞ്ഞു.
രാഹുൽ ഗാന്ധി സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് ഇടക്കാല അധ്യക്ഷയായി സോണിയ ഗാന്ധി വന്നെങ്കിലും കോണ്‍ഗ്രസിനൊരു സ്ഥിരം അധ്യക്ഷൻ വേണ്ടേ എന്ന ചോദ്യവുമായാണ് സന്ദീപ് ദീക്ഷിത്ത് രംഗത്തെത്തിയത്. പാർട്ടിയിലെ മുതിർന്ന നേതാക്കളാരും ഇക്കാര്യത്തിൽ വേണ്ടത്ര ശുഷ്കാന്തി കാണിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അബുദാബിയിൽ നടന്ന വാഹനാപകടത്തിൽ സഹോദരങ്ങളായ മൂന്ന് കുട്ടികളടക്കം നാല് മലയാളികൾ മരിച്ചു. മലപ്പുറം തൃപ്പനച്ചി കിഴിശ്ശേരി അബ്ദുൽലത്തീഫ്- റുക്‌സാന ദമ്പതികളുടെ…
‘അബ്സൊല്യൂട്ട് റിസോൾവ്’ എന്ന സൈനിക ദൗത്യത്തിലൂടെയാണ് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയേയും അമേരിക്ക ബന്ദികളാക്കിയത്. അമേരിക്കൻ സൈന്യത്തിന്റെ 150…
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും അമേരിക്കൻ സൈന്യം പിടികൂടി ന്യൂയോർക്കിലെത്തിച്ചതിന് പിന്നാലെ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ സംഘർഷാവസ്ഥ പുകയുന്നു.…
ചണ്ഡിഗഡ്: പഞ്ചാബിലും ചണ്ഡിഗഡിലും ശൈത്യതരംഗവും കനത്ത മൂടൽമഞ്ഞും കാരണം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജനുവരി 6 വരെ ഓറഞ്ച് അലർട്ട്…
അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ ആം ആദ്മി പാർട്ടിയുടെ പ്രാദേശിക നേതാവിനെ വെടിവെച്ചു കൊന്നു. ഗ്രാമത്തലവൻ കൂടിയായ ജർമൽ സിങാണ് കൊല്ലപ്പെട്ടത്.…
സുക്മ : ഛത്തീസ്ഗഢിലെ സുക്മയിലുണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ അഞ്ച് സ്ത്രീകൾ ഉൾപ്പെടെ 12 കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന .…