Monday, June 17, 2024
spot_img

പി ടിയുടെ നിലപാടായിരുന്നു ശരി; ‘ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ വിഷയത്തില്‍ കോണ്‍ഗ്രസിന് തെറ്റുപറ്റി’: കെ സുധാകരൻ

തൊടുപുഴ : ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ വിഷയത്തില്‍ കോണ്‍ഗ്രസിന് തെറ്റുപറ്റിയെന്ന് കെപിസിസി (KPCC) പ്രസിഡന്‍റ് കെ സുധാകരന്‍. കോണ്‍ഗ്രസ് നിലപാട് തെറ്റായിരുന്നു. പി ടി തോമസിന്‍റെ നിലപാടായിരുന്നു ശരി. അന്നത്തെ കോണ്‍ഗ്രസ്‌ നിലപാടില്‍ ഖേദിക്കുന്നെന്നും കെ സുധാകരന്‍ പറഞ്ഞു. കെ റെയിൽ നടപ്പാക്കാൻ സമ്മതിക്കില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

ഇടുക്കി എഞ്ചിനീയറിംഗ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രന്‍ വധക്കേസിലെ ഒന്നാം പ്രതിയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ നിഖില്‍ പൈലിയെ ന്യായീകരിച്ചും സുധാകരന്‍ സംസാരിച്ചു.കുത്തിയത് നിഖിൽ പൈലി അല്ലെന്നും ജയിലില്‍ കിടക്കുന്നത് നിരപരാധികളാണെന്നും സുധാകരന്‍ പറഞ്ഞു. ധീരജിനെ നിഖില്‍ പൈലി കുത്തിയത് ആരും കണ്ടിട്ടില്ല. കേസിലെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സുധാകരന്‍ വിമര്‍ശനം ഉയര്‍ത്തി. പിണറായിയുടെ ഭരണം നാടിനുവേണ്ടിയല്ലെന്നും കുടുംബത്തിന് വേണ്ടിയാണെന്നും സുധാകരന്‍ പരിഹസിച്ചു.

Related Articles

Latest Articles