Monday, October 5, 2026

ഒമിക്രോണ്‍ ആശങ്ക: ഇന്ത്യയിലും ബൂസ്റ്റര്‍ ഡോസ് നൽകും?; വിദഗ്ധ സമിതി തീരുമാനം ഉടൻ; ആദ്യ പരിഗണന

ദില്ലി: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ആശങ്ക ശക്തമാവുന്ന സാഹചര്യത്തില്‍ ഇന്ത്യയിലും ബൂസ്റ്റര്‍ ഡോസ് നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിൽ. ഒമിക്രോണിന്‍റെ പശ്ചാത്തലത്തില്‍ കൊവിഷീൽഡ് വാക്സീനെ ബൂസ്റ്റര്‍ ഡോസായി ഉപയോഗിക്കാൻ അനുമതി തേടി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഡിസിജിഐയെ ഇന്നലെ സമീപിച്ചിരുന്നു. നിലവിൽ വാക്സീൻ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി.

അതേസമയം 40 വയസിന് മുകളിൽ പ്രായമുള്ളവർക്ക് കൊവിഡ് വാക്സിനുകളുടെ ബൂസ്റ്റർ ഡോസ് നൽകണമെന്ന് മുൻനിര ഇന്ത്യൻ ജനിതക ശാസ്‌ത്രജ്ഞർ ശുപാർശ ചെയ്തു. നിലവിലെ വാക്‌സിനില്‍ നിന്ന് ലഭിക്കുന്ന കുറഞ്ഞ അളവിലുള്ള ന്യൂട്രിലൈസിംഗ് ആന്റിബോഡികള്‍ ഒമിക്രോണ്‍ വഭേദത്തെ നശിപ്പിക്കാന്‍ പര്യാപ്തമല്ല. പക്ഷേ, രോഗം ഗുരുതരമാകുന്നത് തടയാന്‍ ഇതിന് സാധിക്കുമെന്നും ശാസ്‌ത്രജ്ഞർ പറയുന്നു.

അതേസമയം ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളവരുടേതടക്കം പരിശോധന ഫലം വൈകാതെ പുറത്തുവരും. ഒമിക്രോണ്‍ ബാധിതനായി പിന്നീട് നെഗറ്റീവായ ദക്ഷിണാഫ്രിക്കന്‍ സ്വദേശിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളത് 24 പേരാണ്. അവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരിക്കുന്നത് 204 പേരാണ്.

Related Articles

Latest Articles