ദില്ലി: സുപീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കെതിരായ ഗൂഢാലോചനക്കേസില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ജസ്റ്റിസ് അരുണ്‍ മിത്ര അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് ഉത്തരവ്. വിരമിച്ച ജസ്റ്റിസ് എ കെ പട്‍നായികിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക.സിബിഐ, ഐബി, ദില്ലി പോലീസ് എന്നിവര്‍ അന്വേഷണത്തിന് സഹായിക്കണം. അന്വേഷണ റിപ്പോര്‍ട്ട് സീൽ വച്ച കവറിൽ സമര്‍പ്പിക്കാനും നിര്‍ദ്ദേശം നൽകി.
ഗൊഗോയ്ക്കെതിരെ ലൈംഗിക പീഡന ആരോപണമുന്നയിക്കാൻ ഒന്നരക്കോടി വാഗ്ദാനം ചെയ്തെന്ന് അഭിഭാഷകൻ ഉത്സവ് ബൈൻസ് കോടതിയിൽ ബോധിപ്പിച്ചു. ഇതിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കാനാണ് സുപ്രീം കോടതി നീക്കം.

