പത്തനംതിട്ട ; യാത്രക്കാരുടെ നിരന്തര ആവശ്യം കണക്കിലെടുത്ത് ദക്ഷിണ റെയിൽവേ ബെംഗളൂരുവിലേക്ക് ഞായറാഴ്ചകളിൽ സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു. കൊച്ചുവേളി–ബെംഗളൂരു എസ്എംവിടി സ്പെഷൽ (06211) ഞായറാഴ്ചകളിൽ വൈകുന്നേരം 5 മണിക്ക് കൊച്ചുവേളിയിൽനിന്നു പുറപ്പെട്ടു പിറ്റേന്ന് രാവിലെ 10ന് ബെംഗളൂരുവിലെത്തും. മടക്ക യാത്രയിൽ (06212) തിങ്കളാഴ്ചകളിൽ ഉച്ചയ്ക്ക് 1ന് ബെംഗളൂരുവിൽനിന്നു പുറപ്പെട്ടു പിറ്റേന്ന് രാവിലെ 6.50ന് കൊച്ചുവേളിയിലെത്തും.
സെക്കൻഡ് എസി–2, തേഡ് എസി–6, സ്ലീപ്പർ–6, ജനറൽ സെക്കൻഡ്–3 എന്നിങ്ങനെ കോച്ചുകളുണ്ടാകും. കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, തിരുപ്പുർ, ഈറോഡ്, സേലം, ധർമപുരി, ഹൊസൂർ. എന്നിവിടങ്ങളിൽ ട്രെയിനിന് സ്റ്റോപ്പ് അനുവദിക്കും. ബുക്കിങ് ആരംഭിച്ചു.
കൊച്ചുവേളി–മംഗളൂരു അൺറിസർവ്ഡ് സ്പെഷൽ (06649) തിങ്കളാഴ്ചകളിൽ സർവീസ് നടത്തും. രാത്രി 9.25ന് കൊച്ചുവേളിയിൽനിന്നു പുറപ്പെട്ടു പിറ്റേ ദിവസം രാവിലെ 9.15ന് മംഗളൂരുവിലെത്തിച്ചേരും. ആലപ്പുഴ വഴിയാണു സർവീസ്. കൊല്ലം, കായംകുളം, ആലപ്പുഴ, എറണാകുളം, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്. എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിക്കും. മടക്ക യാത്രയിൽ ട്രെയിൻ (06650) ചൊവ്വാഴ്ച രാത്രി 9.10ന് മംഗളൂരുവിൽ നിന്ന് പുറപ്പെട്ടു ബുധൻ രാവിലെ 8ന് കൊച്ചുവേളിയിലെത്തും.
തെലങ്കാനയില്‍ മന്ത്രവാദ ആരോപണം ഉന്നയിച്ച് 21 കാരന്‍ അമ്മയെ ജീവനോടെ തീവച്ചു കൊന്നു. ഓട്ടോറിക്ഷ ഡ്രൈവറായ പ്രതി കരി ദുര്‍ഗേഷ്,…
അഹമ്മദാബാദ്: ഡിജിറ്റല്‍ ഡെലിവറി പോര്‍ട്ടലുകളും ഉപയോഗിച്ച വസ്ത്രങ്ങളുടെ പാഴ്‌സലുകളും മറയാക്കി നഗരത്തിലേക്ക് അനധികൃതമായി മദ്യം കടത്തിയ ഒരു പ്രധാന വ്യാജമദ്യ…
ദില്ലിയിലെ യാത്രക്കാര്‍ക്ക് റൈഡ്-ഹെയ്ലിംഗ് ആപ്പുകള്‍ വഴി പിങ്ക് ഇലക്ട്രിക് ഓട്ടോകള്‍ ബുക്ക് ചെയ്യാന്‍ ഉടന്‍ അവസരമൊരുങ്ങും. ഈ പ്ലാറ്റ്ഫോമുകളില്‍ ഡ്രൈവര്‍മാര്‍ക്ക്…
റിയാദ്: റിയാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചര്‍ ടെര്‍മിനലിന് നേരെ ഹൂതികളുടെ പുതിയ വ്യോമാക്രമണം. ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ 13 പേരുടെ…
ദുബൈ : ഒമാന്‍ തീരത്ത് നിക്കരാഗ്വയുടെ പതാകയേന്തിയ എംടി പെട്രോ ഡോള്‍ഫിന്‍ എന്ന കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായി.…
റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണശ്രമം. ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചെത്തിയ ക്രൂസ് മിസൈല്‍…