Tuesday, December 16, 2025

ആലപ്പുഴ ബൈപ്പാസിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ യൂണിഫോം ചീത്തയാക്കുന്നു; പരാതിയുമായെത്തിയ കൊച്ചു മിടുക്കിക്ക് പുതിയ യൂണിഫോം സമ്മാനിച്ച് ആലപ്പുഴ ജില്ലാ കളക്‌ടർ;കയ്യടിച്ച് ജനങ്ങൾ

ആലപ്പുഴ : സ്‌കൂളില്‍ ഇടാന്‍ നല്ല യൂണിഫോമില്ലെന്ന സങ്കടത്തിൽ വിതുമ്പി കലക്ടറേറ്റില്‍ എത്തിയ വിദ്യാർത്ഥിനിയെ ജില്ലാ കളക്ടർ വി.ആര്‍. കൃഷ്ണ തേജ മടക്കി അയച്ചത് മനസ് നിറച്ച്. കളക്‌ടർ സമ്മാനിച്ച പുത്തൻ യൂണിഫോമുമായാണ് കൊച്ചു മിടുക്കി വീട്ടിലേക്കു പോയത്.

ആലപ്പുഴ ബൈപ്പാസിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ ദ്രുതഗതിയിൽ നടക്കുന്നതിനാല്‍ രൂക്ഷമായ പൊടിശല്യം കാരണം യൂണിഫോമും മറ്റ് വസ്ത്രങ്ങളും വളരെ വേഗം ചീത്തയായി പോകുന്നു എന്നതായിരുന്നു കൃഷ്ണയുടെ പരാതി. തുടർന്നാണ് നാട്ടുകാർ പോലും കയ്യടിച്ച കളക്ടറുടെ നടപടി . കളക്ടറുടെ ക്യാമ്പ് ഹൗസില്‍ വെച്ചാണ് പുതിയ വസ്ത്രങ്ങള്‍ കൈമാറിയത്

Related Articles

Latest Articles