Tuesday, September 29, 2026

കോഴിക്കോട് സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ചു ; ബി.ടെക്ക് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

കോഴിക്കോട് :ദേശീയ പാതയിൽ മോഡേൺ ബസാറിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടറിലിടിച്ച് സ്‌കൂട്ടർ യാത്രക്കാരിയായ വിദ്യാർത്ഥിനി മരിച്ചു. രാത്രി 7.30നായിരുന്നു അപകടം നടന്നത്. മോഡേൺ ബസാർ പാറപ്പുറം റോഡിൽ അൽ ഖൈറിൽ റഷീദിന്റെ മകൾ 21 വയസുകാരിയായ റഫ റഷീദ് ആണു മരിച്ചത്. .

മെഡിക്കൽ കോളജിൽ നിന്നു മണ്ണൂർ വടക്കുമ്പാടേക്ക് സർവീസ് നടത്തുന്ന ദേവി കൃഷ്ണ എന്ന സ്വകാര്യ ബസാണ് ഇടിച്ചത്. ബസ് ദിശമാറി എത്തിയതാണ് അപകട കാരണമെന്ന് ദൃസാക്ഷികൾ പറഞ്ഞു. മുക്കം കെഎംസിടി കോളജ് ബിടെക് വിദ്യാർത്ഥിനിയാണ് മരിച്ച റഫ.

Related Articles

Latest Articles