നെയ്യാറ്റിൻകര: സ്ഫോടകവസ്തുവുമായി വീടാക്രമിക്കാനെത്തിയ രണ്ടുപേർ അറസ്റ്റിൽ.കുളത്താമൽ സ്വദേശി അലക്സ് ബി. സത്യൻ, മാരായമുട്ടം പെരുമ്പഴുതൂർ സ്വദേശി സുജിത്ത് എന്നിവരെയാണ് നെയ്യാറ്റിൻകര പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം രാത്രിയാണ് കേസിനാസ്ദമായ സംഭവം നടന്നത്.
പെരുമ്പഴുതൂർ സ്വദേശിയായ അനിലും അലക്സ് ബി. സത്യനുമായി വസ്തു തർക്കം ഉണ്ടായിരുന്നു. തുടർന്ന്, അനിലിന്റെ വീട്ടിൽ സ്ഫോടകവസ്തുവുമായി ഇവർ എത്തുകയായിരുന്നു.അനിൽ വിവരം അറിയിച്ചതിനെ തുടർന്ന്, ഉടൻ തന്നെ സ്ഥലത്തെത്തിയ പോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തു. ആക്രമിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്ഫോടകവസ്തുക്കൾ കരുതിയിരുന്നതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഇവരുടെ പേരിൽ മാരായമുട്ടത്തും നെയ്യാറ്റിൻകരയിലും നിരവധി ക്രിമിനൽ കേസ് ഉണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

