മുഖ്യമന്ത്രി നവോത്ഥാന നായകനെങ്കിൽ മകളെ പട്ടികജാതിക്കാരനെ കൊണ്ട് വിവാഹം കഴിപ്പിക്കണമായിരുന്നു: വിവാദ പ്രസ്താവന നടത്തി കൊടിക്കുന്നിൽ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മകൾക്കുമെതിരെ വിവാദ പരാമര്‍ശങ്ങളുമായി കെപിസിസി വര്‍ക്കിംഗ് പ്രസി‍ഡൻ്റും മാവേലിക്കര എംപിയുമായ കൊടിക്കുന്നിൽ സുരേഷ്. മുഖ്യമന്ത്രി ഒരു നവോത്ഥാന നായകനായിരുന്നുവെങ്കിൽ സ്വന്തം മകളെ ഒരു പട്ടികജാതിക്കാരന് വിവാഹം കഴിപ്പിച്ചുകൊടുക്കണമായിരുന്നു. കൊടിക്കുന്നിൽ പറഞ്ഞു.

കൊടിക്കുന്നിലിൻ്റെ വാക്കുകൾ ഇങ്ങനെ

”പട്ടികജാതിക്കാരോട് കടുത്ത അവഗണനയാണ് മുഖ്യമന്ത്രി കാണിക്കുന്നത്. ശബരിമല വിവാദങ്ങൾക്ക് ശേഷം അദ്ദഹം നവോത്ഥാന നായകനാണെന്നാണ് പറയുന്നത്. അദ്ദേഹമൊരു നവോത്ഥാന നായകനായിരുന്നുവെങ്കിൽ മകളെ ഒരു പട്ടികജാതിക്കാരന് വിവാഹം ചെയ്തു കൊടുക്കണമായിരുന്നു. ഈ നവോത്ഥാനമൊക്കെ തട്ടിപ്പാണ്. എത്രയോ നല്ല പട്ടികജാതിക്കാരായ ചെറുപ്പക്കാര്‍ സിപിഎമ്മിലുണ്ട്. പിണറായി വിജയൻ നവോത്ഥാനം പറയുന്നത് അധികാരക്കസേര ഉറപ്പിക്കാൻ വേണ്ടി മാത്രമാണ്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിൽ വന്നിട്ട് മന്ത്രിമാരെ തീരുമാനിച്ചത് തന്നെ കടുത്ത വിവേചനമല്ല. രാധാകൃഷ്ണൻ മന്ത്രിക്ക് ദേവസ്വം കൊടുത്ത് നവോത്ഥാനം നടത്തി എന്നാണ് പറയുന്നത്. ദേവസ്വം വകുപ്പിൽ എന്ത് നവോത്ഥാനമാണുള്ളത്.”

മുഖ്യമന്ത്രിക്കെതിരായ പരാമർശങ്ങൾ വിവാദമായതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട കൊടിക്കുന്നിൽ സുരേഷ് പറഞ്ഞതിൽ തന്നെ ഉറച്ചു നിൽക്കുകയാണെന്ന് വ്യക്തമാക്കി. നവോത്ഥാനം സ്വന്തം കുടുംബത്തിൽ നടപ്പാക്കി കാണിക്കണമായിരുന്നു എന്നാണ് പറഞ്ഞത്. ഈ വിഷയം കേരളം നേരത്തേ ചർച്ച ചെയ്തതാണ്. മറ്റു രീതിയിൽ അതിനെ വ്യാഖ്യാനിക്കേണ്ടതില്ല. മുഖ്യമന്ത്രിയെ നവോഥാന നായകൻ എന്നു പറയുന്നതിലെ ആത്മാർത്ഥതയെയാണ് താൻ ചോദ്യം ചെയ്തതെന്നും കൊടിക്കുന്നിൽ വിശദീകരിച്ചു. അതേസമയം കൊടിക്കുന്നിലിനെതിരെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം രംഗത്തെത്തി. കേരളത്തെ പുറകോട്ടടിപ്പിക്കുന്ന പ്രസ്താവനയാണ് കൊടിക്കുന്നിലിൽ നിന്നുണ്ടായതെന്നും തീർത്തും അപരിഷ്കൃതമായ പ്രതികരണമാണിതെന്നും എ.എ.റഹീം പ്രതികരിച്ചു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Meera Hari

Share
Published by
Meera Hari

Recent Posts

അഴിമതിയുടെ കറ പുരളാത്ത സ്ഥാനാർത്ഥികൾക്കാണ് വോട്ട് നൽകേണ്ടത് ! ഇഡി അന്വേഷണം നേരിടുന്നവർക്കല്ല ; അരവിന്ദ് കെജ്‌രിവാളിന് വോട്ട് ചെയ്യരുതെന്ന് അണ്ണാ ഹസാരെ

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ കർശന നിലപാടുമായി ആംആദ്മി സ്ഥാപക നേതാവ് അണ്ണാ ഹസാരെ. ഇഡിയുടെ അന്വേഷണം നേരിടുന്നവർക്കല്ല, മറിച്ച്…

3 mins ago

ഇതാണ് കുത്ത് ഇന്ത്യ മുന്നണിയിലെ നേതാക്കളുടെ തനിനിറം !

ഡി കെ ശിവകുമാറിന് പിന്നാലെ പരസ്യമായി പ്രവർത്തകനെ മ-ർ-ദി-ച്ച് ലാലുവിന്റെ മകൻ തേജ് പ്രതാപ് യാദവ് ; വിമർശനവുമായി സോഷ്യൽ…

8 mins ago

ആം ആദ്മി പാർട്ടിയുടെ പൊയ്മുഖം വലിച്ചുകീറി മുൻ ആപ് നേതാവ് !

എല്ലാത്തിനും പിന്നിൽ അരവിന്ദ് കെജ്‌രിവാൾ ! സ്വാതി മലിവാൾ കൊ-ല്ല-പ്പെ-ട്ടേ-ക്കാം ; തുറന്നടിച്ച് മുൻ ഭർത്താവ് ; ദൃശ്യങ്ങൾ കാണാം...

1 hour ago

വാരാണസി പ്രചാരണ ചൂടിലേക്ക് ! മോദിയുടെ മണ്ഡലത്തിൽ പത്രിക സമർപ്പിച്ചത് 42 പേർ! ഭൂരിപക്ഷം വർദ്ധിക്കുമെന്ന് ബിജെപി; മോദി ഇന്ന് വീണ്ടും വാരാണസിയിൽ

കാശി: പത്രികാ സമർപ്പണത്തിന്റെ അവസാന ദിനവും കടന്നുപോകുമ്പോൾ പ്രചാരണ ചൂടിലേക്ക് കടന്ന് വാരാണസി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലം എന്ന നിലയിൽ…

2 hours ago

ചൈനക്ക് മുട്ടൻ പണി !കടം തീർക്കാൻ നെട്ടോട്ടം ഓടി ചൈന

കടം തീർക്കാൻ നെട്ടോട്ടം ഓടി ചൈന ഇനി പരീക്ഷണം ബുള്ളറ്റ് ട്രെയിനിൽ

3 hours ago