Thursday, May 16, 2024
spot_img

തൃണമൂലുമായി സഖ്യത്തിന് സിപിഎം; ഇരട്ടത്താപ്പ് നയം വ്യക്തമാക്കി യെച്ചൂരി

ദില്ലി: ഇരട്ടത്താപ്പ് നയത്തിന് പ്രസിദ്ധയാര്‍ജിച്ച സിപിഎം വീണ്ടും അതേ നിലപാട് തന്നെ ആവര്‍ത്തിക്കുന്നു.
ദേശീയ തലത്തിൽ തൃണമൂൽ കോൺഗ്രസുമായി സഹകരിക്കാനൊരുങ്ങിയിരിക്കുകയാണ് സിപിഎം ഇപ്പോൾ. കോൺഗ്രസിനെ പോലെ തൃണമൂലുമായും അടുക്കുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയിരിക്കുകയാണ്. ദേശീയ തലത്തിൽ തൃണമൂൽ കോൺഗ്രസ് ഉൾപ്പെടെയുള്ള മതേതര പാർട്ടികളുമായി സഹകരിക്കുമെന്നും എന്നാൽ പശ്ചിമ ബംഗാൾ, ത്രിപുര എന്നീ സംസ്ഥാനങ്ങളിൽ തൃണമൂലുമായി സഹകരണം ഉണ്ടാകില്ലെന്നുമാണ് യെച്ചൂരി പറഞ്ഞിരിക്കുന്നത്. ബിജെപി ഒഴികെയുള്ള ഏത് പാര്‍ട്ടിയുമായും പ്രവര്‍ത്തിക്കാന്‍ ഇടതുപക്ഷം തയ്യാറാണെന്ന ഇടതുമുന്നണി അധ്യക്ഷന്‍ ബിമന്‍ ബോസിന്റെ സമീപകാല പ്രസ്താവനകളുടെ പശ്ചാത്തലത്തിലാണ് സിപിഎം ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവനകള്‍ പുറത്തുവന്നിരിക്കുന്നത്.

അതേസമയം കോൺഗ്രസിന്റെ ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്‌ച്ച ചേരുന്ന പ്രതിപക്ഷ നേതൃയോഗത്തിലും യെച്ചൂരി പങ്കെടുക്കുമെന്നാണ് സൂചന. പശ്ചിമ ബംഗാളില്‍ തൃണമൂലൂകാരുടെ ക്രൂര മര്‍ദ്ദനമാണ് സിപിഎം പ്രവര്‍ത്തകര്‍ക്കു നേരിടേണ്ടി വന്നത്. എന്നാല്‍, ദേശീയതലത്തില്‍ ബിജെപിയെ നേരിടാന്‍ തൃണമൂലുമായി സഹകരിക്കാനാണ് സിപിഎം തീരുമാനം. ബംഗാളിലും ത്രിപുരയിലും തൃണമൂലുകാര്‍ ശത്രുക്കളായിരിക്കും. എന്നാല്‍, ദേശീയതലത്തില്‍ സുഹൃത്തുക്കളും. കേരളത്തിലും സമാനമായ നിലപാടാണ് സിപിഎം തുടരുന്നത്. കേരളത്തില്‍ കോണ്‍ഗ്രസ് സിപിഎമ്മിന്റെ പ്രധാന എതിരാളി ആണ്. എന്നാല്‍, അതിര്‍ത്തി കഴിഞ്ഞാല്‍ സഖ്യകക്ഷിയും.

എന്നാൽ ഒരുകാലത്ത് ബംഗാളിൽ മമത ബാനർജിയുടെ ഏറ്റവും വലിയ ശത്രു കമ്മ്യൂണിസ്റ്റുകാർ ആയിരുന്നു. ബംഗാളിലെ കമ്യൂണിസ്റ്റ് രാഷ്‌ട്രീയത്തെ നേരിട്ടുകൊണ്ടാണ് മമത ബാനർജി അധികാരത്തിൽ വരുന്നതും. എന്നാലിപ്പോൾ പുതിയ രാഷ്‌ട്രീയ സാഹചര്യത്തിൽ ബിജെപിയുടെ വളർച്ചയെ നേരിടാൻ എല്ലാപ്രതിപക്ഷ പാർട്ടികളും ഒന്നിയ്‌ക്കുമെന്ന് ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ് സിപിഎം. എന്നാൽ 2004 – ല്‍ ഇടത് പാര്‍ട്ടികള്‍ക്ക് 61 എംപിമാരാണ് പാര്‍ലമെന്റില്‍ ഉണ്ടായിരുന്നത്. ഇതില്‍ 57 എംപിമാരും കോണ്‍ഗ്രസിനെ പരാജയപ്പെടുത്തിയാണ് പാര്‍ലമെന്റില്‍ എത്തിയത്. സംസ്ഥാന തലത്തില്‍ ഒരു നിലപാടും, ദേശീയ തലത്തില്‍ മറ്റൊരു നിലപാടും സ്വീകരിക്കുന്നതില്‍ തെറ്റില്ല എന്നാണ് യെച്ചൂരിയുടെ വാദം. എന്നാൽ, പ്രവർത്തകർക്കിടയിൽ ഇത് ചില ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് സൂചന.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles