Thursday, April 25, 2024
spot_img

ശബരിമല നിറപുത്തരി ചടങ്ങുകൾ നടന്നു; ചിത്രങ്ങൾ കാണാം

ശബരിമല: നിറപുത്തരി പൂജയ്ക്കായി ശബരിമല ക്ഷേത്രനട ഇന്നലെ വൈകിട്ട് തുറന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി വി.കെ.ജയരാജ് പോറ്റിയാണ് ശ്രീകോവിൽ നടതുറന്ന് അയ്യപ്പസ്വാമിയെ ധ്യാനനിദ്ര‌‌‌‌‌‌‌‌‌‌‌‌‌യിൽ നിന്നുണർത്തി ശ്രീകോവിലിനുള്ളിൽ ദീപം തെളിയിച്ചത്. പതിനെട്ടാംപടിക്ക് മുന്നിലെ ആഴിയിലും ഉപദേവതാക്ഷേത്രത്തിലും മേൽശാന്തി അഗ്നി തെളിയിച്ചു.

ഇന്ന് രാവിലെ 5.55നും 6.20നും മധ്യേയാണ് ഐശ്വര്യത്തിനും കാർഷിക സമൃദ്ധിക്കുമായുള്ള നിറപുത്തരി പൂജ ആരംഭിച്ചത്. ഇന്നലെ രാവിലെ ആറരയോടെ പ്രത്യേക പൂജകൾക്കുശേഷം ശബരിമലയിൽ നിറപുത്തരി പൂജയ്ക്കായി സന്നിധാനത്തു കൃഷി ചെയ്തു വിളയിച്ച നെല്ല് മേൽശാന്തിമാരായ വി.കെ.ജയരാജ് പോറ്റി (ശബരിമല), എം.എൻ.രജികുമാർ (മാളികപ്പുറം) എന്നിവർ ചേർന്ന് കൊയ്തു.

ഇന്ന് പുലർച്ചെ നാലിന് ക്ഷേത്രനട തുറന്നു. നെൽകറ്റകളും കറുകയും ആല്, മാവ് എന്നിവയുടെ ഇലകളും മേൽശാന്തിയും പരിവാരങ്ങളും ചേർന്ന് ശിരസ്സിലേറ്റി പതിനെട്ടാംപടി കയറി കിഴക്കേ മണ്ഡപത്തിൽ എത്തിച്ചു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരരിന്റെ കാർമ്മികത്വത്തിൽ പൂജ നടത്തി കതിരുകൾ ക്ഷേത്രത്തിനുള്ളിലേക്ക് കൊണ്ടുപോയി. മൂലവിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ച് പ്രത്യേക പൂജ നടത്തിയശേഷം നെൽക്കതിരുകൾ പ്രസാദമായി നൽകും.

പുലർച്ചെ 5.55 നും 6.20 നും ഇടയിലാണ് നിറപുത്തരിപൂജ നടന്നത്. ദർശനാനുമതി ലഭിച്ച ഭക്തർക്ക് മാത്രമാണ് പ്രവേശനം. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഭക്തർക്ക് ഓണസദ്യയും നൽകും. പ്രതിദിനം 15,000 പേർക്കാണ് ദർശനാനുമതി നൽകിയിട്ടുള്ളത്. ഇത്തവണ ചിങ്ങ മാസം, ഓണം പൂജകൾ ഒരുമിച്ചു വന്നതിനാൽ 23 വരെ ദർശനം ഉണ്ടാകും.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles