Friday, May 17, 2024
spot_img

നിസാര കാര്യങ്ങൾക്ക് വാർത്താ സമ്മേളനം വിളിച്ച മുഖ്യമന്ത്രി ഇപ്പോ എവിടെയെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാനം പൂർണ പരാജയമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നൂറ് ദിവസം പൂർത്തിയാക്കിയ സർക്കാർ ശ്രദ്ധേയമായത് ഒന്നു൦ ചെയ്തിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. കൊവിഡ് പ്രതിരോധത്തിൽ സർക്കാർ പൂർണ്ണ പരാജയമാണ്. നിലവിലെ രീതി പുനസ൦ഘടിപ്പിക്കാൻ ഒന്നു൦ ചെയ്യുന്നില്ല. നിസാര കാര്യങ്ങൾക്ക് വാർത്താ സമ്മേളനം വിളിച്ച മുഖ്യമന്ത്രി ഇപ്പോ ജനങ്ങളെ കാണാൻ തയ്യാറല്ല.കേരളത്തിൽ ടെസ്റ്റുകളിൽ 75 ശതമാനവും ആന്റിജൻ ആണ്. ഫലപ്രാപ്തി കുറഞ്ഞ ഇത് മാറ്റി ആർടിപിസിആർ ആക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതിനിടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കിവരുന്ന പിന്തുണ അട്ടിമറിക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റപ്പെടുത്തി. മറ്റേത് മാതൃകയാണ് സംസ്ഥാനം പിന്തുടരേണ്ടതെന്ന് സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ പറയണമെന്നും ചിന്തയിലെഴുതിയ ലേഖനത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിന്‍റെ വിമര്‍ശനങ്ങള്‍ക്ക് ലേഖനത്തിലൂടെയല്ല മറുപടി പറയെണ്ടതെന്ന് പ്രതിപക്ഷനേതാവും തിരിച്ചടിച്ചു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles