Monday, January 5, 2026

വിവാദ ഫെയ്സ്ബുക്ക് പോസ്റ്റ്; നടൻ വിനായകനെ ചോദ്യം ചെയ്ത് വിട്ടയച്ചു; കേസെടുക്കാനുള്ള വകുപ്പില്ലെന്ന് പോലീസ്

കൊച്ചി: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിനു പിന്നാലെയുള്ള വിവാദ ഫെയ്സ്ബുക്ക് പോസ്റ്റിൽ നടൻ വിനായകനെ ചോദ്യം ചെയ്ത് കൊച്ചി സൈബർ പോലീസ്. ചോദ്യം ചെയ്യലിനു ശേഷം നടനെ വിട്ടയച്ചു. വിനായകനെതിരെ കേസെടുക്കാനുള്ള വകുപ്പില്ലെന്ന് കണ്ടാണ് പോലീസ് വിട്ടയച്ചത്. താൻ ഫേയ്സ്ബുക്കിൽ കവിത എഴുതിയതാണെന്നായിരുന്നു വിനായകന്റെ വാദം.

ഇപ്പോൾ പ്രതികരണത്തിനില്ലെന്ന് പോലീസ് സ്റ്റേഷനിൽനിന്ന് പുറത്തിറങ്ങിയ വിനായകൻ പറഞ്ഞു. വിനായകനെതിരെ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റാണ് പരാതി നൽകിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് വിനായകനെ സൈബർ പൊലീസ് വിളിച്ചുവരുത്തിയത്.

Related Articles

Latest Articles