Controversy over traveling on the doorstep of a train; Tragic end for two young men who slipped and fell outside; Police registered a case
ചെന്നൈ: ട്രെയിനിന്റെ വാതിൽപടിയിലിരുന്നു യാത്ര ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനും കയ്യാങ്കളിക്കുമിടെ നിലതെറ്റി പുറത്തേക്കു തെറിച്ചു വീണ രണ്ട് യുവാക്കൾ മരിച്ചു. നാഗർകോവിൽ – കോയമ്പത്തൂർ എക്സ്പ്രസിലാണ് സംഭവം. ജനറൽ കോച്ചിൽ യാത്ര ചെയ്ത തെങ്കാശി ആലംകുളം സ്വദേശി മുത്തുകുമാർ (32), തൂത്തുക്കുടി കോവിൽപട്ടി സ്വദേശി മാരിയപ്പൻ (36) എന്നിവരാണു മരിച്ചത്.
ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കം പിന്നീടു കയ്യാങ്കളിയിലേക്ക് മാറുകയായിരുന്നു. അകത്തേക്ക് കയറാൻ സഹയാത്രികർ ആവശ്യപ്പെട്ടെങ്കിലും ഇരുവരും കൂട്ടാക്കിയില്ല. പരസ്പരം ആക്രമിക്കുന്നതിനിടെ, വിരുദുനഗറിനടുത്ത് സാത്തൂരിനടുത്ത് നിലതെറ്റി ഇരുവരും പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. ഇതോടെ, യാത്രക്കാർ ചങ്ങല വലിച്ചു ട്രെയിൻ നിർത്തി. മുത്തുകുമാർ സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു. ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ മാരിയപ്പനും മരിച്ചു. സംഭവത്തിൽ തൂത്തുക്കുടി പോലീസ് കേസെടുത്തു.
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…