ഉത്തർപ്രദേശ് : രാജ്യത്ത് 24 സംസ്ഥാനങ്ങളിലും മതപരിവർത്തന റാക്കറ്റ് സജീവമാണെന്ന് പോലീസ്. ആയിരക്കണക്കിന് നിരാലംബരായ യുവാക്കളെ നിയമവിരുദ്ധമായി മതപരിവർത്തനം ചെയ്തതിന് ഉമർ ഗൗതം, മുഫ്തി കാസി ജഹാംഗീർ ഖാസ്മി എന്നിവരെ യുപി തീവ്രവാദ വിരുദ്ധ സംഘം ദിവസങ്ങൾക്ക് മുൻപ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെ യുപി പോലീസ് നടത്തിയ അന്വേഷണത്തിലാണ് രാജ്യത്ത് 24 സംസ്ഥാനങ്ങളിലും മതപരിവർത്തന റാക്കറ്റ് നുഴഞ്ഞുകയറിയതായി കണ്ടെത്തിയത്. നിര്‍ബന്ധിത മതപരിവര്‍ത്തനവും ഭീകരബന്ധവും ആരോപിച്ചാണ് ഇസ്ലാമിക പ്രബോധകന്‍ മുഹമ്മദ് ഉമര്‍ ഗൗതമിനെയും സഹപ്രവര്‍ത്തകന്‍ ജഹാംഗീര്‍ ആലം ഖാസിമിയെയും യുപി പോലിസ് അറസ്റ്റ് ചെയ്തത്.
എഡിജിപി പ്രശാന്ത് കുമാർ നടത്തിയ അന്വേഷണത്തിൽ ഇത്തരത്തിൽ മതപരിവർത്തനം നടന്ന കുടുംബങ്ങളുമായി സംസാരിച്ചിരുന്നു. അതിൽ നിന്നാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ലഭിച്ചത്. ഇത് യുപിയിൽ മാത്രമല്ല മറ്റു പല സംസ്ഥാനങ്ങളിലും ഇത്തരത്തിൽ മതപരിവർത്തനം നടത്തുന്നുണ്ട് എന്നാണ് ഇവർ പറയുന്നത്. അതോടൊപ്പം തന്നെ ഇത്തരത്തിൽ മതപരിവർത്തനം നിർബന്ധിതമായി നടത്തുന്നുവെന്നറിഞ്ഞാൽ അങ്ങനെയുള്ള സമയങ്ങളിൽ ഭീകരവിരുദ്ധ സ്ക്വാഡ് ഹെല്പ് ലൈൻ നമ്പർ ഉപയോഗിക്കാമെന്ന് രക്ഷിതാക്കളോട് അദ്ദേഹം വ്യക്തമാക്കി. എന്നാൽ ആർ ഗൗതം ഇന്നും അയാളുടെ സഹായിക്കും പുറമേ ഭീകരവിരുദ്ധ സ്ക്വാഡ് മറ്റൊരാളെ കൂടി ചോദ്യം ചെയ്തിരുന്നു. ഫത്തേപ്പൂരിലെ ഒരു സ്കൂൾ പ്രിൻസിപ്പലും ഇത്തരത്തിൽ മതപരിവർത്തനത്തിന് ശ്രമിക്കുന്നുണ്ടെന്നാണ് ഭീകരവിരുദ്ധ സ്ക്വാഡിന്റെ കണ്ടെത്തൽ. ഇവിടെ ഹിന്ദു കുട്ടികളെ നിർബന്ധമായി അറബിയും ഉറുദുവും പഠിപ്പിക്കുന്നുണ്ട് എന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഉമർ ഗൗതമിനെ പോലുള്ള ഇരുപതോളം ഇസ്ലാമിക പണ്ഡിതന്മാർ ഇവിടെ സ്ഥിരമായി വരാറുള്ളതായാണ്, അവിടുത്തെ മറ്റ് അധ്യാപകർ പറയുന്നത്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ഉമ്മർ ഗൗതമിനെയും ഇയാളുടെ സഹായിയെയും പോലീസ് അറസ്റ്റ് ചെയ്തത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

