Monday, May 6, 2024
spot_img

യുപിയിലും പ്രശ്നം സൃഷ്ടിച്ച് റോഹിങ്ക്യന്‍ മുസ്ലീങ്ങള്‍; സ്വര്‍ണ്ണക്കടത്തു സംഘം പിടിയില്‍

ലക്‌നൗ: യുപിയിൽ വ്യാജ രേഖകളുമായി റോഹിങ്ക്യന്‍ മുസ്ലീങ്ങള്‍ പിടിയിൽ. അലിഗഡ് കോട്‌വാലി പൊലീസ് സ്റ്റേഷന് കീഴിലുള്ള മക്‌ദൂംനഗർ പ്രദേശത്ത് നിന്നാണ് രണ്ട് റോഹിങ്ക്യകളെ അറസ്റ്റ് ചെയ്തത്. മൊഹമ്മദ് റാഫിക്, മുഹമ്മദ് അമിൻ എന്നിവരാണ് ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സ്ക്വാഡിന്‍റെ പിടിയിലായത്. വ്യാജ രേഖകൾ ഉപയോഗിച്ചാണ് ഇവർ ഇന്ത്യയിൽ താമസിക്കുന്നതെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് അറസ്റ്റിലേയ്ക്ക് നീങ്ങിയത്.

ഇവരിൽ നിന്നും സ്വർണ്ണ ബിസ്കറ്റ്, ആധാർ കാർഡുകൾ, യുഎൻ‌എച്ച്‌സി‌ആർ കാർഡുകൾ എന്നിവ കണ്ടെടുത്തു. 100 ഗ്രാം വീതം ആറ് സ്വർണ്ണ ബിസ്‌ക്കറ്റുകളാണ് ഇവരിൽ നിന്ന് കണ്ടെത്തിയത്. കഴിഞ്ഞയാഴ്ച ഗാസിയാബാദിൽ അറസ്റ്റിലായ നൂർ ആലം, അമീർ ഹുസൈൻ എന്നിവർ നൽകിയ സൂചനയിലാണ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് ഇവരെ പിടികൂടിയത്. അറസ്റ്റിലായവർ റോഹിങ്ക്യകളെ വിവിധ മാർഗങ്ങളിലൂടെ രാജ്യത്തേക്ക് പ്രവേശിക്കാൻ സഹായിക്കുന്നതിൽ പങ്കാളികളാണെന്ന് ഭീകരവിരുദ്ധ സ്ക്വാഡ് അറിയിച്ചു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles