Monday, December 22, 2025

കോവിഡ് കാലത്ത് പാചകവീഡിയോയും ഓണ്‍ലൈന്‍ ക്ലാസും;കേന്ദ്രമന്ത്രിയുടെ യൂട്യൂബ് വരുമാനം നാലുലക്ഷം


യൂട്യൂബ് ചാനലുകള്‍ തുടങ്ങി വരുമാനം കണ്ടെത്തുന്നവരുടെ എണ്ണം ദിനംപ്രതി പെരുകുകയാണ്. ചിലരൊക്കെ തങ്ങളുടെ കരിയര്‍ തന്നെ വീഡിയോ മേക്കിങ്ങിലാണ് തളച്ചിട്ടിരിക്കുന്നത്. എന്നാല്‍ മറ്റ് മേഖലകളിലെ പ്രശസ്തര്‍ യൂട്യൂബില്‍ പ്രത്യക്ഷപ്പെടുന്നത് ജനപ്രിയതക്ക് വേണ്ടിയാണ്. എന്നാല്‍ ഇവിടെ ഒരു പ്രമുഖനായ രാഷ്ട്രീയ നേതാവ് രാഷ്ട്രീയം പറയാനല്ലാതെ യൂട്യൂബില്‍ വന്‍ ഫോളോവേഴ്‌സുള്ള ഒരാളാണ്. പറഞ്ഞുവരുന്നത് കേന്ദ്രമന്ത്രി നിതിന്‍ഗഡ്കരിയെ കുറിച്ചാണ്.

അദ്ദേഹത്തിന്റെ യൂട്യൂബ് ചാനല്‍ വഴി വരുന്ന വരുമാനം ഒരു മാസം നാലുലക്ഷം രൂപയാണ്. തന്റെ രാഷ്ട്രീയ ജീവിതം മെച്ചപ്പെടുത്താനല്ല അദ്ദേഹം യൂട്യൂബ് ചാനല്‍ തുടങ്ങിയത്. വിദ്യാര്‍ത്ഥികള്‍ക്ക് മെച്ചപ്പെടുന്ന ക്ലാസുകള്‍ എടുക്കാനും തന്റെ പാചക വൈദഗ്ധ്യം മറ്റുള്ളവര്‍ക്ക് പങ്കുവെക്കുന്നതിനുമൊക്കെയായാണ്. ബിസിനസുകാരനും രാഷ്ട്രീയക്കാരനുമൊക്കെയായ നിതിന്‍ ഗഡ്കരി എം.കോം എല്‍എല്‍ബി ഹോള്‍ഡറാണ്. അതുകൊണ്ട് തന്നെ അദ്ദേഹം നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് ഓണ്‍ലൈന്‍ ലക്ച്ചറര്‍ ക്ലാസുകള്‍ നടത്തുന്നത്.

ഓണ്‍ലൈനിലൂടെ 950 ക്ലാസുകളാണ് അദ്ദേഹം വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി നടത്തിയത്. കൂടാതെ പാചകത്തില്‍ നിപുണന്‍ കൂടിയായ കേന്ദ്രമന്ത്രിയുടെ പാചക വീഡിയോകള്‍ക്കും മികച്ച പ്രതികരണമാണ് യൂട്യൂബില്‍ നിന്ന് ലഭിക്കുന്നത്. കോവിഡ് കാലം പ്രയോജനപ്പെടുത്തിയായിരുന്നു വീട്ടിലിരുന്ന് വീഡിയോകള്‍ ചെയ്തതെന്നും കാഴ്ച്ചക്കാരുടെ എണ്ണം കൂടിയതാണ് വരുമാനം ലഭിക്കാന്‍ കാരണമെന്നും മന്ത്രി പറഞ്ഞു.

Related Articles

Latest Articles