Coonoor Helicopter Crash
തിരുവനന്തപുരം: കൂനൂർ ഹെലികോപ്റ്റർ (Coonoor Helicopter Crash) ദുരന്തത്തിൽ മരിച്ച മലയാളി സൈനികൻ പ്രദീപിന് ധനസഹായം നല്കാൻ സംസ്ഥാന സർക്കാർ. പ്രദീപിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകും. അതോടൊപ്പം അച്ഛന്റെ ചികിത്സക്കായി മൂന്ന് ലക്ഷം രൂപയും, പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിയ്‌ക്ക് ജോലിയും നൽകും.
അപകടത്തിൽ മരിച്ച മറ്റ് സൈനിക ഉദ്യോഗസ്ഥർക്ക് അതാത് സംസ്ഥാന സർക്കാരുകൾ വലിയ ധനസഹായം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ജൂനിയർ വാറന്റ് ഓഫീസറായിരുന്ന പ്രദീപിന് കേരളം ധനസഹായം പ്രഖ്യാപിക്കാത്തതിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. മധ്യപ്രദേശ് സ്വദേശിയായ ജിതേന്ദ്ര കുമാറിന് ഒരുകോടി രൂപ ശിവരാജ് സിംഗ് ചൗഹാനും രാജസ്ഥാൻ സ്വദേശി സ്‌ക്വാഡ്രർ ലീഡർ കുൽദീപ് സിംഗിന് ഒരു കോടി രൂപ അശോക് ഗെഹ്‌ലോട്ടും പ്രഖ്യാപിച്ചിരുന്നു.
ഉത്തർപ്രദേശ് സ്വദേശിയായ പൃഥ്വി സിംഗിന്റെ കുടുംബത്തിന് 50 ലക്ഷം രൂപയും സർക്കാർ ജോലിയും യോഗി സർക്കാരും, ആന്ധ്രാ സ്വദേശി ലാൻസ് നായിക് ബി.സായി തേജയുടെ കുടുംബത്തിന് 50 ലക്ഷം രൂപയും സർക്കാർ ജോലിയും നൽകുമെന്ന് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയും പ്രഖ്യാപിച്ചിരുന്നു. ഇദ്ദേഹത്തിന്റെ മക്കളുടെ പഠന ചെലവുകളും സർക്കാർ വഹിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…